Connect with us

Malappuram

റിപ്പബ്ലിക് ദിനത്തിൽ എസ് എസ് എഫ് 'ഗ്രാമ സ്വരാജ്' പദയാത്ര 

കാസർകോട് ജില്ലയിൽ 54 സെക്ടറുളിൽ പദയാത്ര

Published

|

Last Updated

മലപ്പുറം | ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രവർത്തനങ്ങളുടെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തിൽ സെക്ടർ ഐൻ ടീം അംഗങ്ങൾ അണിനിരക്കുന്ന ഗ്രാമ സ്വരാജ് പദയാത്ര നടക്കും. മുഴുവൻ യൂണിറ്റുകളിലൂടെയും കടന്ന് പോകുന്ന ഗ്രാമ സ്വരാജിന് അതതു കേന്ദ്രങ്ങളിൽ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, മഴവിൽ സംഘം പ്രവർത്തകരുടെയും മഹല്ല്, മദ്രസ, മാനേജ്മെൻ്റ് , വിദ്യാർഥികൾ, ഉസ്താദുമാർ എന്നിവരുടെയും നേതൃത്വത്തിൽ സ്വീകരണങ്ങൾ നൽകും.
സ്വീകരണ കേന്ദ്രങ്ങളിൽ നമ്മൾ ഇന്ത്യൻ ജനത, വിപ്ലവത്തിൻ്റെ 50 വസന്ത വർഷങ്ങൾ എന്നീ വിഷയങ്ങളിലെ പ്രഭാഷണങ്ങളും വിപ്ലവ ഗാനാലാപനവും നടക്കും. സമകാലിക ഇന്ത്യയിൽ ജനാധിപത്യ വ്യവസ്തകൾക്ക് സംരക്ഷണമൊരുക്കേണ്ട സന്ദേശങ്ങൾ പദയാത്രയിൽ വിദ്യാർഥികളിൽ നിന്നുയർന്നു കേൾക്കും. ഗ്രാമ സ്വരാജുമായി ബന്ധപ്പെട്ട് വിവിധ പരിശീലന പ്രവർത്തനങ്ങൾ വിവിധ ഘടകങ്ങളിലായി നടന്നു.
മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണായി എ എം എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാഷണ പരിശീലനം ‘മാന്യ മഹാജനങ്ങളേ ‘  പ്രവാസി രിസാല എഡിറ്റർ ടി എ അലി അക്ബർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്, ജില്ലാ ജന. സെക്രട്ടറി കെ പി മുഹമ്മദ് അനസ്, സെക്രട്ടറിമാരായ യൂസുഫലി സഖാഫി, ടി എം ശുഹൈബ്, സിറാജുദ്ദീൻ അഹ്സനി, ജവഹർ വാഴക്കാട് നേതൃത്വം നൽകി.
കാസർകോട് ജില്ലയിലെ 54 സെക്ടറുകളിൽ നടക്കുന്ന പതയാത്രയിൽ ഐൻ ടീം അംഗങ്ങൾ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുർ റഷീദ് സഅദി അധ്യക്ഷത വഹിച്ചു. നംഷാദ് ബേക്കൂർ, റഈസ് മുഈനി, ബാദുഷ സഖാഫി, മുർഷിദ് പുളിക്കൂർ, ഇർഷാദ് കളത്തൂർ, അബു സാലി, ഫൈസൽ സൈനി, സഈദ് അലി, ഖാദർ സഖാഫി, സിദ്ദീഖ് ഹിമമി, റസാഖ് സഅദി, മൻഷാദ് അഹ്സനി, മൻസൂർ കൈനോത്ത് സംബന്ധിച്ചു.

Latest