Connect with us

Kerala

എസ് എസ് എഫ് കര്‍ണാടക സംസ്ഥാന സമ്മേളനവും സംവിധാന്‍ യാത്രാ സമാപനവും ഇന്ന് ബെംഗളൂരുവില്‍

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

ബെംഗളൂരു | ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തിലുള്ള എസ് എസ് എഫ് കര്‍ണാടക സംസ്ഥാന ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനവും സംവിധാന്‍ യാത്രയുടെ സമാപനവും ഇന്ന് ബംഗളൂരുവിൽ. ജമ്മു കാശ്മീരില്‍ നിന്ന് ആരംഭിച്ച സംവിധാന്‍ യാത്ര 22 സംസ്ഥാനങ്ങളില്‍ പ്രയാണം നടത്തിയാണ് ബെംഗളൂരുവില്‍ സമാപിക്കുന്നത്. യാത്ര ഇന്നലെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയാണ് ഇന്ന് ബംഗളൂരുവിൽ എത്തിയത്.

ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന കര്‍ണാടക സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ക്യാമ്പില്‍ ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള വിവിധ സെഷനുകളില്‍ പ്രമുഖര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഡോ. അബുദുല്‍ ഹകീം അസ്ഹരി, തലക്കാടു ചിക്കരന്‍ജെ ഗൗഡ, എസ് പി ഹംസ സഖാഫി, എച്ച് ഐ ഇബ്‌റാഹീം മദനി, ജി എം സഖാഫി, എന്‍ കെ എം ശാഫി സഅദി, അബൂബക്കര്‍, ഹമീദ് ബജ്പെ തുടങ്ങിയവര്‍ സംസാരിക്കും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ശൈഖ് അബൂബക്കര്‍ അഹ്‌മദ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ എം ശിവകുമാര്‍, ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത്, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, സ്പീക്കര്‍ യു ടി ഖാദര്‍, അഭ്യന്തര മന്ത്രി പരമേശ്വര, വഖ്ഫ് മന്ത്രി സമീര്‍ അഹ്മദ്, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, ടി എന്‍ പ്രതാപന്‍ എം പി, കര്‍ണാടക മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ റസ്വി, വഖ്ഫ് ബോര്‍ഡ് പ്രസിഡന്റ് അന്‍വര്‍ ചിത്രദുര്‍ഗ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

Latest