Connect with us

ssf

എസ് എസ് എഫ് കാസർകോട് ജില്ലാ കൗൺസിൽ സമാപിച്ചു; പുതിയ നേതൃത്വം

ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി കൗൺസിൽ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കാസർകോട് | ഒറ്റയാവരുത് ഒരാശയമാവുക എന്ന ശീർഷകത്തിൽ നടക്കുന്ന എസ് എസ് എഫ് അംഗത്വ കാമ്പയിനിൻ്റെ ഭാഗമായി കാസർകോട് ജില്ലാ കൗൺസിൽ സമാപിച്ചു. 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി കൗൺസിൽ ഉദ്ഘാടനം ചെയ്തു.

പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ജലീൽ സഖാഫി മാവിലാടം  സംബന്ധിച്ചു. അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു. കെ ബി ബശീർ തൃശൂർ കൗൺസിൽ നിയന്ത്രിച്ചു. സി എൻ ജാഫർ സാദിഖ്, സമീർ സൈദാർ പള്ളി ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറിമാർ സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഫാറൂഖ് പൊസോട്ട് സ്വാഗതവും നംശാദ് ബെജ്ജ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: റശീദ് സഅദി പൂങ്ങോട് (പ്രസിഡൻ്റ്), മുഹമ്മദ് നംശാദ് ബേകൂർ (ജന. സെക്രട്ടറി), റഈസ് മുഈനി അത്തൂട്ടി (ഫിനാൻസ് സെക്രട്ടറി), ബാദുഷ സഖാഫി മൊഗർ, സിദ്ദീഖ് ഹിമമി കളത്തൂർ, മൻസൂർ കൈനോത്ത്, ഇർശാദ് കളത്തൂർ, മൻശാദ് അഹ്സനി, അബ്ദുൽ ഖാദർ സഖാഫി നാരമ്പാടി, അബൂ സാലി പെർമുദ, പി ബി മുർശിദ് പുളിക്കൂർ, റസാഖ് സഅദി വിദ്യാനഗർ (സെക്രട്ടറിമാർ). ഫൈസൽ സൈനി പെരടാല, സഈദ് ഇരുമ്പഴി, ഫാറൂഖ് പൊസോട്ട് (സെക്രട്ടറിയേറ്റ് അംഗങ്ങൾ).