Connect with us

kerala students conference

എസ് എസ് എഫ് കേരള വിദ്യാര്‍ഥി സമ്മേളനം: 1001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു

പേരോട് അബ്ദുർറഹ്മാന്‍ സഖാഫി സ്വാഗത സംഘം പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കണ്ണൂര്‍ | 2023 ഏപ്രില്‍ 29ന് കണ്ണൂർ ആതിഥേയത്വം വഹിക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തിന് 1,001 അംഗ സ്വാഗത സംഘം നിലവില്‍ വന്നു. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ പേരോട് അബ്ദുർറഹ്മാന്‍ സഖാഫി സ്വാഗത സംഘം പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി.

അബ്ദുർറഹ്മാന്‍ ബാഖവി പരിയാരം, അബ്ദുല്‍ ഹക്കീം സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹാമിദ് മാസ്റ്റര്‍, അലികുഞ്ഞി ദാരിമി, ഫിര്‍ദൗസ് സഖാഫി, അനസ് അമാനി സംസാരിച്ചു. രക്ഷാധികാരികള്‍: സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് അസ്ലം ജിഫ്രി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, സയ്യിദ് ശാഫി ബാ അലവി, സയ്യിദ് എസ് ബി എം തങ്ങള്‍, സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, പരിയാരം അബ്ദുർറഹ്മാന്‍ ബാഖവി, അബ്ദുർറഹ്മാന്‍ മുസ്ലിയാര്‍ കാടാച്ചിറ, ഉമര്‍ മുസ്ലിയാര്‍ വാരം, പി എ കെ മുഴപ്പാല, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, യൂസഫ് ഹാജി പെരുമ്പ, റെയിന്‍ബോ ഹമീദ് ഹാജി, ആറളം അബ്ദുർറഹ്മാന്‍ ഹാജി, ഉമര്‍ ഹാജി മട്ടന്നൂര്‍.

കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍: പേരോട് അബ്ദുർറഹ്മാന്‍ സഖാഫി. കണ്‍വീനര്‍: പ്രൊഫ. യു സി അബ്ദുല്‍ മജീദ്. അംഗങ്ങള്‍: അബ്ദുല്‍ ഹക്കീം സഅദി, അലിക്കുഞ്ഞി ദാരിമി, അശ്റഫ് സഖാഫി പള്ളിപ്പറമ്പ്, അശ്റഫ് സഖാഫി കടവത്തൂര്‍, കമാലുദ്ദീന്‍ മൗലവി കൊയ്യം. ചെയര്‍മാന്‍: കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം. ജന. കണ്‍വീനര്‍: കെ അബ്ദുർറശീദ് നരിക്കോട്. ട്രഷറര്‍: ടി പി അബൂബക്കര്‍ ഹാജി പൊയിലൂര്‍. വൈസ് ചെയര്‍മാന്‍: സയ്യിദ് സുഹൈല്‍ അസ്സഖാഫ്, ഹാമിദ് ചൊവ്വ, ആര്‍ പി ഹുസൈന്‍, അബ്ദുല്ലകുട്ടി ബാഖവി, അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി. കണ്‍വീനര്‍മാര്‍: മുഹമ്മദ് സഖാഫി ചൊക്ലി, ബി എ അലി മൊഗ്രാല്‍, നിസാര്‍ അതിരകം, ജലീല്‍ സഖാഫി വെണ്‍മണല്‍, റഫീഖ് അമാനി തട്ടുമ്മല്‍, നവാസ് കൂരാറ. കോര്‍ഡിനേറ്റര്‍: ശുഐബ് പി വി. അംഗങ്ങള്‍: ഹനീഫ് പാനൂര്‍, വി വി അബൂബക്കര്‍ സഖാഫി, അബ്ദുർറഹ്മാന്‍ കല്ലായി, റശീദ് കെ മാണിയൂര്‍, സമീര്‍ മാസ്റ്റര്‍ ചെറുകുന്ന്, അനസ് അമാനി പുഷ്പഗിരി.

ഫിനാന്‍സ് ചെയര്‍മാന്‍: സയ്യിദ് സുഹൈല്‍ അസ്സഖാഫ്. കണ്‍വീനര്‍: റഫീഖ് അമാനി തട്ടുമ്മല്‍. റിസപ്ഷന്‍ ചെയര്‍മാന്‍: അബ്ദുല്ലക്കുട്ടി ബാഖവി. കണ്‍വീനര്‍: ഹനീഫ് പാനൂര്‍. വളണ്ടിയര്‍ ചെയര്‍മാന്‍: സമീര്‍ മാസ്റ്റര്‍ ചെറുകുന്ന്. കണ്‍വീനര്‍: മുസമ്മില്‍ ചൊവ്വ. ഫുഡ് ചെയര്‍മാന്‍: അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി. കണ്‍വീനര്‍: അബ്ദുല്‍ ജലീല്‍ സഖാഫി വെണ്‍മണല്‍. പ്രചാരണം ചെയര്‍മാന്‍: ഷാജഹാന്‍ മിസ്ബാഹി. കണ്‍വീനര്‍: നവാസ് കൂരാറ. മീഡിയ ചെയര്‍മാന്‍: അബ്ദുർറശീദ് സഖാഫി മെരുവമ്പായി, കണ്‍വീനര്‍: റശീദ് കെ മാണിയൂര്‍. ലോ ചെയര്‍മാന്‍: അഡ്വ. മുബശിറലി. കണ്‍വീനര്‍: അബ്ദുർറസാഖ് മാണിയൂര്‍. ഇന്‍ഫര്‍മേഷന്‍ & പബ്ലിക്ക് റിലേഷന്‍സ് ചെയര്‍മാന്‍: അലി മൊഗ്രാല്‍. കണ്‍വീനര്‍: നിസാര്‍ അതിരകം.

 

 

---- facebook comment plugin here -----

Latest