Connect with us

SSF Sahithyotsav 2021

എസ് എസ് എഫ് കോഴിക്കോട്‌ ജില്ലാ സാഹിത്യോത്സവിന് ഇന്ന് തുടക്കം

കേരള പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്ഘാടനം നിർവ്വഹിക്കും. 

Published

|

Last Updated

താമരശ്ശേരി | 28ാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ഇന്ന് തുടങ്ങും. വിരസതയുടെ അടച്ചിടല്‍ കാലത്ത് കലാവിഷ്‌കാരങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും അവധി നല്‍കാതെ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇത്തവണ സാഹിത്യോത്സവ് നടക്കുന്നത്. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ മുഖ്യാതിഥിയായിരിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി കലാം മാവൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ സംസാരിക്കും.

 

നാളെ വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം നിര്‍വ്വഹിക്കും. താമരശ്ശേരി അണ്ടോണയില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ സെന്ററില്‍ വെച്ചാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.

 

ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണം എസ് എസ് എഫ് കോഴിക്കോട് ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കും. യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി 103 ഇനങ്ങളില്‍ രണ്ടായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരക്കും. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ മത്സരിച്ച് മികവ് തെളിയിച്ചവരാണ് ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുകയെന്ന് പത്ര സമ്മേളനത്തില്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സ്വഫ്വാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ശഹ്ബാസ് ചളിക്കോട്, അനീസ് മുഹമ്മദ് ജി, അഫ്‌സല്‍ പറമ്പത്ത് പങ്കെടുത്തു.

 

Latest