Kozhikode
എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് നാളെ പതാക ഉയരും
വൈകീട്ട് 4 മണിക്ക് കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി പതാക ഉയര്‍ത്തും.
കൊടുവള്ളി | എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് നാളെ (ബുധന്‍) കൊടുവള്ളിയില്‍ പതാക ഉയരും. യുനെസ്‌കോയുടെ സാഹിത്യ നഗരമായി പ്രഖ്യാപിതമായ കോഴിക്കോട് നഗരത്തെ പ്രമേയമാക്കിയാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുക. ‘നേര് പെറ്റ ദേശത്തിന്റെ കഥ’ എന്ന പ്രമേയത്തില്‍ കൊടുവള്ളി കളരാന്തിരിയില്‍ ആഗസ്റ്റ് 7 മുതല്‍ 11 വരെയാണ് സാഹിത്യോത്സവ് നടക്കുന്നത്.
വൈകീട്ട് 4 മണിക്ക് കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി പതാക ഉയര്‍ത്തും. ജില്ലയിലെ 14 ഡിവിഷനുകളില്‍ നിന്നുള്ള 2500ല്‍ പരം വിദ്യാര്‍ഥികള്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ജനറല്‍ കാറ്റഗറികളിലായി മത്സരിക്കും. ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസറുമായ ഡോ. എം ആര്‍ രാഘവ വാര്യര്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും.
ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക- സാഹിത്യ- ചര്‍ച്ചാ സംഗമങ്ങള്‍ നടക്കും. ‘ഉള്ളു പൊള്ളാത്ത വാക്കുകള്‍, ഉള്‍ക്കൊള്ളലിന്റെ ഭാഷ’, എന്ന വിഷയത്തില്‍ സാംസ്‌കാരിക സംഗമം, ‘കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍; ലളിത ജീവിതത്തിലെ വലിയ മാതൃക’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഗമം, ‘പ്രസാധക രാഷ്ട്രീയത്തിന്റെ പിന്നാമ്പുറം’ സാഹിത്യ സംവാദം, കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരുടെ ആത്മകഥ ‘വിശ്വാസ പൂര്‍വ്വം’ പുസ്തക ചര്‍ച്ച എന്നിവ നടക്കും. ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി കരിയർ ഗാല, പുസ്തകോത്സവം തുടങ്ങിയവയും നടക്കുന്നുണ്ട്.
വിവിധ സെഷനുകളിൽ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, എസ് ശറഫുദ്ദീന്‍, കെ സി സുബിന്‍, ജാബിര്‍ നെരോത്ത്, അലവി സഖാഫി കായലം, പി കെ എം അബ്ദുറഹ്‌മാന്‍ സഖാഫി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, മുസ്തഫ ബുഖാരി, ഉമൈര്‍ ബുഖാരി ചെറുമുറ്റം, റിള്വാന്‍ അദനി ആക്കോട് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഹുസൈന്‍ എ, ജില്ലാ സെക്രട്ടറിമാരായ സി എ അഹ്‌മദ് റാസി എം, അബ്ദുല്‍ ഹക്കീം സിദ്ധീഖി പോര്‍ങ്ങോട്ടൂര്‍ പങ്കെടുത്തു.