Connect with us

ssf

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ ശില്പശാല സമാപിച്ചു

സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ അംഗത്വകാലത്തിനു മുന്നോടിയായി സംഘടിപ്പിച്ച ശില്പശാല സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

സീതാംഗോളി | എസ് എസ് എഫ് പുതിയ അംഗത്വകാലത്തിന് മുന്നോടിയായി കുമ്പള ഡിവിഷനില്‍ സംഘടിപ്പിച്ച ശില്പശാല സീതാംഗോളിയില്‍ നടന്നു. ഡിവിഷന്‍ പ്രസിഡന്റ് മിഖദാദ് ഹിമമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി അബു സാലി പെര്‍മുദെ വിഷയവതരണം നടത്തി. റിഫായി ഹിഷാമി ശാന്തിപ്പള്ളം, നാസിര്‍ ഹിമമി ശാന്തിപ്പള്ളം, ഹാഫിസ് ഉനൈസ് ഹിമമി കളത്തൂര്‍, യൂനുസ് സുറൈജി പേരാല്‍, സഹീദ് അബ്ദുള്ള സീതാംഗോളി സംബന്ധിച്ചു. ഉമൈര്‍ മള്ഹരി കളത്തൂര്‍ സ്വാഗതവും അബ്ദുറഹ്മാന്‍ സഅദി നന്ദിയും പറഞ്ഞു.

 

 

Latest