Connect with us

Malappuram

എസ് എസ് എഫ് സാഹിത്യോത്സവ്; 'നിറം നാദം നിര്‍ണയം' വിധി നിര്‍ണ്ണയ പരിശീലന ക്യാമ്പ് സമാപിച്ചു

വൈലത്തൂരില്‍ വെച്ച് നടന്ന പരിശീലന ക്യാമ്പ്  ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാദിക് തെന്നല ഉദ്ഘാടനം ചെയ്തു

Published

|

Last Updated

വൈലത്തൂര്‍ |  ആഗസ്റ്റ് 10-18 ദിവസങ്ങളില്‍ തിരൂരില്‍ ‘ഭാഷ’ പ്രമേയമാക്കി നടക്കുന്ന ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി വിധി നിര്‍ണ്ണയ പരിശീലന ക്യാമ്പ് നടന്നു. ‘നിറം നാദം നിര്‍ണയം’ എന്ന പേരില്‍ വൈലത്തൂരില്‍ വെച്ച് നടന്ന പരിശീലന ക്യാമ്പ്  ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാദിക് തെന്നല ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു.

അഷ്റഫ് സഖാഫി പുന്നത്, സിദ്ധീഖ് ബുഖാരി, ജഅഫര്‍ ശാമില്‍ ഇര്‍ഫാനി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്ത പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു ജില്ല സെക്രട്ടറിമാരായ മുഹമ്മദ് അഫ്‌ളല്‍ പി ടി, മുഹമ്മദ് റഫീഖ് അഹ്‌സനി, മുഹമ്മദ് ജാസിര്‍ വേങ്ങര, അബ്ദുല്‍ ഗഫൂര്‍, സലാഹുദ്ധീന്‍ നുസരി എന്നിവര്‍ സംബന്ധിച്ചു

 

Latest