Connect with us

Malappuram

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തുടക്കം

സാഹിത്യോത്സവിൻ്റെ ഭാഗമായി ഇന്ന് മുതൽ 'പ്രതീക്ഷ' പ്രമേയമാകുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും

Published

|

Last Updated

എടവണ്ണപ്പാറ | 31-ാമത് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് എടവണ്ണ പ്പാറയിൽ തുടക്കമായി. സ്വാഗ തസംഘം സുപ്രീം കൗൺസിൽ ചെയർമാൻ മമത കുഞ്ഞുഹാജി പതാക ഉയർത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു‌.

എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ഫിർദൗസ് സഖാഫി കടവത്തൂർ, റഹ്‌മത്തുല്ല സഖാഫി എളമരം, എം ജെ ശ്രീചിത്രൻ, സി കെ ശബീറലി, കെ പി മുഹമ്മദ് അനസ് സംസാരിച്ചു. ഉദ്ഘാടന സംഗമത്തിൽ സയ്യിദ് അഹ്‌മദ് കബീർ ബുഖാരി അൽ മാനി പ്രാർഥന നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് സി കെ എം ശാഫി സഖാഫി അധ്യക്ഷത വഹിച്ചു. ആദ്യ ദിനം ഒന്നാം വേദിയിൽ സൂഫീ ഗീതം, ദഫ്, അറ ബന എന്നീ മത്സരങ്ങൾ നടന്നു.

സാഹിത്യോത്സവിൻ്റെ ഭാഗമായി ഇന്ന് മുതൽ ‘പ്രതീക്ഷ’ പ്രമേയമാകുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. കെ ഇ എൻ കുഞ്ഞഹമ്മദ്, ഒ പി സുരേഷ്, ഡോ. പി സക്കീർ ഹുസൈൻ, ഡോ. നുഐമാൻ, നൂറുദ്ദീൻ നൂറാനി, സി എം സ്വാബിർ സഖാഫി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

നാളെ വൈകിട്ട് നടക്കുന്ന സമാപന സംഗമം രാഷ്ട്രീയ സാമ്പത്തിക വിദഗ്‌ധൻ ഡോ. പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സി എം മൗലവി വാഴക്കാട് അധ്യക്ഷത വഹിക്കും. എടവണ്ണപ്പാറ -കൊണ്ടോട്ടി റോഡരികിലെ പ്രധാനവേദിക്ക് പുറമേ 11 ഉപവേദികളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. 168 ഇനങ്ങളിലായി 3000 പ്രതിഭകളാണ് മാറ്റുരക്കുന്നത്. ജില്ലയിലെ വിവിധ പ്രൊഫഷനൽ, ആർട്‌സ് ആന്റ് സയൻസ് ക്യാമ്പസുകളിൽ നിന്നുള്ള 200ലധികം വിദ്യാർഥികളും മത്സരത്തിൻ്റെ ഭാഗമാകും.

ഫോട്ടോ: മുപ്പത്തിയൊന്നാമത് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കുന്നു.

Latest