Connect with us

Malappuram

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് വ്യാഴാഴ്ച തുടക്കം

പ്രൊഫ ഡോ. എം ശാഫി കിദ്വായ് ഡല്‍ഹി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മൂന്നിയൂർ | 29-ാമത് എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് വ്യാഴം,വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി മൂന്നിയൂരിൽ നടക്കും. മെയ് 1മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ഫാമിലി സാഹിത്യോത്സവുകളോടെ തുടങ്ങി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, കാമ്പസ്, ഡിവിഷൻ സാഹിത്യോത്സവുകളിലെ മത്സരങ്ങൾക്ക് ശേഷമാണ് ജില്ലാ സാഹിത്യോത്സവിലേക്ക് പ്രതിഭകളെത്തുന്നത്. 11ഡിവിഷനുകളിൽ നിന്നുള്ള 1500 ലധികം പ്രതിഭകൾ 8 വിഭാഗങ്ങളിലായി 140 മത്സര ഇനങ്ങളിൽ 12 വേദികളിലായി മാറ്റുരക്കും.

വ്യാഴാഴ്ച്ച വൈകീട്ട് 4.30 ന് സ്വാഗത സംഘം ചെയർമാൻ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ പതാക ഉയർത്തും. പ്രധാന വേദിയായ ‘പെരിയാറിൽ’7.30 ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, അലിഗഢ് മുസ് ലിം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. എം ശാഫി കിദ്വായ് ഡല്‍ഹി സാഹിത്യോത്സവ് ഉദ്ഘാടനം നിർവ്വഹിക്കും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ സ്വാദിഖ് സാഹിത്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ സ്വാദിഖ് അലി ബുഖാരി അദ്ധ്യക്ഷത വഹിക്കും.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്,എം അബൂബക്കര്‍ പടിക്കല്‍,ഐ.പി.ബി ഡയറക് ടര്‍ എം അബ് ദുല്‍ മജീദ് അരിയല്ലൂര്‍,എ.എ റഹീം കരുവാത്ത്കുന്ന് ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ സംസാരിക്കും.

സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി,മുഹമ്മദ് ഹാജി മൂന്നിയൂര്‍,എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് നിയാസ്,ഡോ. അബൂബക്കർ സംബന്ധിക്കും. തുടർന്ന് 9 30 ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ആത്മീയ പ്രഭാഷണം നടത്തും.

വെള്ളിയാഴ്ച അഞ്ചാം വേദിയായ മഴമുകിലിൽ വൈകീട്ട് 4.30 ന് ഗ്രാജ്വേറ്റ് മീറ്റ് നടക്കും. 7.30ന് ‘മമ്പുറം തങ്ങളുടെ ലോകം’എന്ന തലവാചകത്തിൽ സെമിനാർ നടക്കും. മാളിയേക്കൽ സുലൈമാൻ സഖാഫി സെമിനാർ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. 3.30 ന് പ്രധാന വേദിയായ പെരിയാറിൽ’ഇടശ്ശേരി കവിതയിലെ ‘മനുഷ്യൻ’ എന്ന ശീർഷകത്തിൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെ കൃതികളുടെ പുനർവായന നടക്കും. പി. സുരേന്ദ്രന്‍,പ്രെഫ. അബ്ദുന്നാസര്‍,വിജു നായരങ്ങാടി,വിമീഷ് മണിയൂര്‍,കെ.ബി ബഷീര്‍ മുസ്‌ലിയാര്‍ സംസാരിക്കും.
ഞായറാഴ്ച രണ്ടാം വേദിയായ വന്മലയിൽ രാവിലെ 10 ന് സാഹിത്യം, സംസ്‌കാരം; ബഹുത്വ മുദ്രകള്‍ എന്ന വിഷയത്തിൽ സാംസ്ക്കാരിക ചർച്ച നടക്കും. പ്രൊഫ. അബ് ദുറസാഖ്, മുസ്തഫ.പി എറയ്ക്കല്‍, മുഹമ്മദലി കിനാലൂര്‍, സി.കെ.എം ഫാറൂഖ് സംസാരിക്കും. മുന്നാം വേദിയായ പച്ചവയലിൽ11മണിക്ക് ‘ഭാഷയിലെ ഭാവമാറ്റങ്ങള്‍’എന്ന വിഷയത്തിൽ സംവാദം നടക്കും.

റഹീം പൊന്നാട്, ലുഖ്മാന്‍ സഖാഫി, പ്രതീപ് രാമനാട്ടുകര, ഇല്യാസ് സഖാഫി സംസാരിക്കും. വൈകുന്നേരം 4 നു സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി ഉദ്ഘാടനം ചെയ്യും. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫല്‍ ഫൈസി തെന്നല, മുഹ് യിദ്ദീന്‍ കുട്ടി ബാഖാവി ജേതാക്കൾക്കുള്ള അവാർഡ് സമ്മനിക്കും.

എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തും. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എന്‍.വി അബ് ദുറസാഖ് സഖാഫി വെള്ളിയാമ്പുറം അഭിവാദ്യം ചെയ്ത് സംസാരിക്കും.

സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി,മുഹമ്മദലി മുസ് ലിയാര്‍ പൂക്കോട്ടൂര്‍,ഊരകം അബ് ദുറഹ് മാന്‍ സഖാഫി,ബഷീര്‍ ഹാജി പടിക്കല്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈര്‍,പി.കെ അബ് ദുസമദ്,ഡോ. നൂറുദ്ദീന്‍ റാസി,സി.ടി ശറഫുദ്ദീന്‍ സഖാഫി സംബന്ധിക്കും.

---- facebook comment plugin here -----

Latest