Malappuram
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ഖുർആൻ സമ്മേളനം 11ന് പരപ്പനങ്ങാടിയിൽ
സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് മുത്തുകോയ തങ്ങൾ ചെയർമാൻ

പരപ്പനങ്ങാടി | ‘വിശുദ്ധ റമസാൻ ധാർഷനികതയുടെ വെളിച്ചം’ എന്ന ശീർഷകത്തിൽ എസ് എസ് എഫ് ആചരിക്കുന്ന റമസാൻ കാമ്പയിനിന്റെ ഭാഗമായുള്ള മലപ്പുറം വെസ്റ്റ് ജില്ലാ ഖുർആൻ സമ്മേളനം ഈ മാസം 11ന് പരപ്പനങ്ങാടിയിൽ നടക്കും. ഇതിൻ്റെ മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു.
രാവിലെ 9.30നു നടക്കുന്ന സമ്മേളനത്തിൽ മദീന മനുഷ്യൻ പൂർണനാകുന്നു എന്ന വിഷയത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. സമ്മേളനത്തിൽ പ്രസ്ഥാനിക സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വിപുലമായ സൗകര്യങ്ങളാണ് സമ്മേളനത്തിന് വേണ്ടി ഒരുങ്ങുന്നത്. സ്ത്രീകൾക്കും പ്രത്യേക സംവിധാനമുണ്ട്.
സ്വാഗത സംഘം ഭാരവാഹികൾ: സയ്യിദ് മുത്തുകോയ തങ്ങൾ (ചെയർമാൻ), പി എം എസ് തങ്ങൾ ചിറമംഗലം (ജനറൽ കൺവീനർ), ജബ്ബാർ സഖാഫി ചെട്ടിപ്പടി (ഫിനാൻസ് കൺവീനർ). ഹംസ ഹാജി (ഫിനാൻസ് ചെയർമാൻ), ജബ്ബാർ സഖാഫി (ഫിനാൻസ് കൺവീനർ), നിസാർ കൊടക്കാട് (പ്രചാരണം ചെയർമാൻ), റാഷിദ് പള്ളിപ്പടി (പ്രചാരണം കൺവീനർ).
---- facebook comment plugin here -----