Connect with us

Malappuram

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പരിശീലന സംഗമം വെള്ളിയാഴ്ച

എടരിക്കോട് താജുൽ ഉലമ ടവറിൽ നടക്കുന്ന പരിപാടിയിൽ 96 സെക്ടറിൽ നിന്ന് തിരഞ്ഞെടുത്ത 300 പ്രവർത്തകർ പങ്കെടുക്കും.

Published

|

Last Updated

എടരിക്കോട് | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിശീലന സംഗമം വെള്ളിയാഴ്ച. നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ നവംബറിൽ മുംബൈയിൽ നടക്കുന്ന എസ് എസ് എഫ് നാഷനൽ കോൺഫറൻസിന്റെ ഭാഗമായാണ് സംഗമം. ‘ചിറകുള്ളപ്പോൾ നമ്മൾ എങ്ങനെ പറക്കാതിരിക്കും’ എന്ന പ്രമേയത്തിലാണ് പരിപാടി.

വൈകുന്നേരം ആറിന് എടരിക്കോട് താജുൽ ഉലമ ടവറിൽ നടക്കുന്ന പരിപാടിയിൽ 96 സെക്ടറിൽ നിന്ന് തിരഞ്ഞെടുത്ത 300 പ്രവർത്തകർ പങ്കെടുക്കും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് അബ്ദുൽ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് ദേശീയ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി ഉദ്‌ഘാടനം നിർവഹിക്കും.

എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി സി കെ എം ഫാറൂഖ് വിഷയാവതരണം നടത്തും. ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, സെക്രട്ടറിമാരായ ടി അബൂബക്കർ, മുഹമ്മദ് റഫീഖ് അഹ്‌സനി സംസാരിക്കും. ജാഫർ ശാമിൽ ഇർഫാനി, കെ സൈനുൽ ആബിദ്, വി സിറാജുദ്ദീൻ സംബന്ധിക്കും.

Latest