Connect with us

National

എസ് എസ് എഫ് നാഷണൽ സാഹിത്യോത്സവ്: ആന്ധ്രാപ്രദേശിൽ പതാക ഉയർന്നു;  പ്രൗഢാരംഭം

ഉദ്ഘാടന സംഗമം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ അംസത്ത് ഭാശാ ശൈഖ് ബെപാരീ നാളെ ഉദ്ഘാടനം ചെയ്യും. 

Published

|

Last Updated

എസ് എസ് എഫ് നാഷണൽ സാഹിത്യോത്സവിന്‍റെ പതാക ഉയർത്തൽ ചടങ്ങ് സ്വാഗതസംഘം ചെയർമാൻ ഹസ്റത്ത് അബു ഖൈർ സയ്യിദ് ശാ യൂസുഫ് ഹാദി ഖാദിരി നിർവഹിക്കുന്നു

ഗുണ്ടക്കൽ  (ആന്ധ്രാപ്രദേശ്) | മൂന്നാമത് എസ് എസ് എഫ് നാഷണൽ സാഹിത്യോത്സവിന് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കൽ നഗരത്തിൽ പ്രൗഢാരംഭം. സ്വാഗതസംഘം ചെയർമാൻ ഹസ്റത്ത് അബു ഖൈർ സയ്യിദ് ശാ യൂസുഫ് ഹാദി ഖാദിരി സാഹിത്യോത്സവ് നഗരിയിൽ പതാക ഉയർത്തി. ഗുണ്ടക്കൽ ഖാളി റഷീദ് അബ്ദു റസാഖ് പീർ ഖാദിരി സാഹബ്, മുൻസിപ്പൽ കൗൺസിലർ ചാന്ദ് പാശ തുടങ്ങിയ പൗരപ്രമുഖരും നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, സി പി ഉബൈദുല്ല സഖാഫി കേരള, മുഹമ്മദ് ശരീഫ് നിസാമി കേരള തുടങ്ങിയ എസ് എസ് എഫ് ദേശീയ നേതാക്കളും പങ്കെടുത്തു.

നാളെ (ശനി) നടക്കുന്ന ഉദ്ഘാടന സംഗമം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ ജനാബ് അംസത്ത് ഭാശാ ശൈഖ് ബെപാരീ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനും നിരൂപകനുമായ ഡോ. കെ യു എം വീരഭദ്രപ്പ മുഖ്യാതിഥിയാകും. ഗുണ്ടക്കൽ എംഎൽഎ വൈ വെങ്കിട്ടരാമി റെഡ്ഡി, തെലുങ്ക് ചെറുകഥാകൃത്ത് മാരുതി പൗരോഹിതം, സി പി ഉബൈദുല്ല സഖാഫി തുടങ്ങിയവർ സംബന്ധിക്കും.

രണ്ട് ദിവസമായി നടക്കുന്ന നാഷണൽ സാഹിത്യോത്സവിൽ 25 സംസ്ഥാനങ്ങളിൽ നിന്നും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500 ലധികം മത്സരാർത്ഥികൾ പങ്കെടുക്കും. യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളായ വിദ്യാർഥികളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരക്കുക.

Latest