ssf national sahithyolsav
എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവിന് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലില്‍ വേദിയൊരുങ്ങും
പ്രൗഢമായി വളണ്ടിയര്‍ മീറ്റ്

ആന്ധ്രാപ്രദേശ്/ ഗുണ്ടക്കല്‍ | എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവിന്റെ ഭാഗമായുള്ള വളണ്ടിയര്‍ മീറ്റ് പ്രൗഢമായി. തദ്ദേശീയ സംഘടനയായ പാസ്ബാനെ അഹ്്‌ലുസ്സുന്നയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വളണ്ടിയര്‍ സംഗമത്തില്‍ സേവന താല്പരരായ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും സാഹിത്യോത്സവിന്റെ വിജയത്തിനാവശ്യമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഹസ്രത്ത് അല്ലാമ മൗലാന സയ്യിദ് യൂസുഫ് ഹാദി അല്‍ ഖാദിരി അധ്യക്ഷത വഹിച്ച സംഗമത്തില്‍ എസ് എസ് എഫ് ദേശീയ സെക്രട്ടറി ദില്‍ശാദ് പൂഞ്ച്, സഫര്‍ കശ്മീര്‍ , ഖമറുദ്ദീന്‍ സഖാഫി ബീഹാര്‍, കൊസ്റ്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മൗലാനാ മിദ്‌ലാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
തദ്ദേശീയര്‍ക്കിടയില്‍ സാഹിത്യോത്സവിന്റെ പ്രചാരണം മികച്ചതാക്കുന്നതിനായി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുകയും റാലി അടക്കമുള്ള വിവിധ പദ്ധതികള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഫെബ്രുവരി 16ന് ആരംഭിക്കുന്ന എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവിന് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലില്‍ വേദിയൊരു ങ്ങും. മൂന്നു ദിനങ്ങളിലായി നടക്കുന്ന സാഹിത്യോത്സവില്‍ 25 സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
ഫോട്ടോ : എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന വളണ്ടിയര്‍ സംഗമം