Kozhikode
എസ് എസ് എഫ്: പുതിയ ജില്ലകള്‍ പ്രഖ്യാപിതമായി
കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി ജില്ലാ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി| എസ് എസ് എഫിന്റെ പുതിയ ജില്ലാ കമ്മിറ്റികള്‍ പ്രഖ്യാപിതമായി. കോഴിക്കോട് നോര്‍ത്ത്- കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റികളാണ് പുതുതായി രൂപീകൃതമായത്. ഫറോഖ്, കോഴിക്കോട്, മാവൂര്‍, കുന്ദമംഗലം, നരിക്കുനി, കൊടുവള്ളി, ഓമശ്ശേരി, മുക്കം, താമരശ്ശേരി, പൂനൂര്‍ എന്നീ ഡിവിഷനുകള്‍ ഉള്‍ക്കൊള്ളുന്ന കോഴിക്കോട് സൗത്ത് ജില്ലയും കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂര്‍, വടകര, ആയഞ്ചേരി, കുറ്റ്യാടി, നാദാപുരം എന്നീ ഡിവിഷനുകള്‍ ഉള്‍ക്കൊള്ളുന്ന കോഴിക്കോട് നോര്‍ത്ത് ജില്ലയുമാണ് സ്ഥാപിതമായിരിക്കുന്നത്.
കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി ജില്ലാ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നവ സാരഥികളെ പ്രഖ്യാപിച്ച് മുഖ്യപ്രഭാഷണം നടത്തി. ടി കെ റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു.
സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്ല്യാപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഫിര്‍ദൗസ് സുറൈജി സഖാഫി, സി ആര്‍ കെ മുഹമ്മദ്, ജാബിര്‍ പി നെരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. എ അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത് സ്വാഗതവും അഡ്വ. ഉമറലി വി പി കെ നന്ദിയും പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ അസ്സഖാഫി കുറ്റ്യാടി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കൊളാരി, ജി അബൂബക്കര്‍, സലീം അണ്ടോണ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി, ജനറല്‍ സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി സംബന്ധിച്ചു.
കോഴിക്കോട് നോര്‍ത്ത് ഭാരവാഹികള്‍: ഹാഫിള് ശാഫി സുറൈജി അഹ്സനി (പ്രസിഡന്റ് ), അഡ്വ. ഉമറലി വി പി കെ (ജനറല്‍ സെക്രട്ടറി ), അന്‍വറുദ്ദീന്‍ സഖാഫി (ഫിനാന്‍സ് സെക്രട്ടറി). ഹാഫിള് മുജീബ് സുറൈജി, നൗഫല്‍ പി ടി കെ, ജുനൈദ് സുറൈജി സഖാഫി, സി എം ശഫീഖ് നൂറാനി, മുഹമ്മദ് നിഹാല്‍, ഹാരിസ് സഖാഫി, മുഹമ്മദ് ഫാഇസ്, മുഹമ്മദ് ശിയാദ് പി കെ, റാശിദ് സി എച്ച്, ഹാഫിസ് അബ്ദുല്‍കരീം (സെക്രട്ടറിമാര്‍). മുഹമ്മദ് ശാഫി അഹ്സനി, മുഹമ്മദ് ശാക്കിര്‍ (സെക്രട്ടേറിയറ്റ് അംഗങ്ങള്‍).
കോഴിക്കോട് സൗത്ത് ഭാരവാഹികള്‍, ശാദില്‍ നൂറാനി അസ്സഖാഫി (പ്രസിഡന്റ്), ശുഐബ് സി വി (ജനറല്‍ സെക്രട്ടറി), സയ്യിദ് ജാബിര്‍ ഹുസൈന്‍ സഖാഫി (ഫിനാന്‍സ് സെക്രട്ടറി). മുഹമ്മദ് ഫാഇസ്, മുഹമ്മദ് അല്‍ഫാസ്, റാഷിദ് ഇ കെ, ആശിഖ് സഖാഫി, ഇര്‍ശാദ് സഖാഫി, യാസീന്‍ ഫവാസ്, ആദില്‍ മുബാറക്, സ്വലാഹുദ്ദീന്‍ സഖാഫി, മുഹമ്മദ് റാശിദ് സി പി, മുഹമ്മദ് റാശിദ് ബി പി (സെക്രട്ടറിമാര്‍). അഫ്‌സല്‍ ഹുസൈന്‍, മന്‍സൂര്‍ സഖാഫി അല്‍ ഹികമി, മുഹമ്മദ് അബ്ബാസ് എ പി (സെക്രട്ടേറിയറ്റ് അംഗങ്ങള്‍).