Connect with us

Kerala

എസ് എസ് എഫ് പ്രവര്‍ത്തന ഫണ്ട് ശേഖരണം നാളെ

വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കഴിഞ്ഞ 52 വര്‍ഷങ്ങളായി രാജ്യത്തൊട്ടാകെ പ്രവര്‍ത്തിക്കുകയാണ് എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് | റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം (എസ് എസ് എഫ്) ഫണ്ട് ദിനമായി ആചരിക്കും. മൂല്യാധിഷ്ഠിത രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സമീപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കഴിഞ്ഞ 52 വര്‍ഷങ്ങളായി രാജ്യത്തൊട്ടാകെ പ്രവര്‍ത്തിക്കുകയാണ് എസ് എസ് എഫ്. ഇതിനുള്ള ധനശേഖരണാര്‍ഥമാണ് ഫണ്ട് ദിനമാചരിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ക്ക് വിവിധങ്ങളായ സ്‌കോളര്‍ഷിപ്പുകളടക്കം സൗജന്യ കരിയര്‍ ക്ലിനിക്കുകള്‍, കരിയര്‍ കൗണ്‌സിലിംഗ്, ലേര്‍ണിംഗ് സപ്പോര്‍ട് മിഷനുകള്‍, എക്‌സ്‌പോകള്‍ തുടങ്ങി വിദ്യാഥികളുടെ കരിയര്‍ വികാസത്തിന് വേണ്ടി അനേകം സേവന പദ്ധതികള്‍ സംഘടന നടത്തി വരുന്നുണ്ട്. റമസാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംവിധാനിച്ച സൗജന്യ ഇഫ്ത്വാര്‍, അത്താഴ വിതരണ പദ്ധതികള്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നുണ്ട്.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സംസ്ഥാന നേതൃത്വം ഫണ്ട് ദിനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. യൂനിറ്റ് ഘടകങ്ങളില്‍ സമീപിക്കുന്ന വിദ്യാര്‍ഥി നേതൃത്വത്തോട് സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി എന്നിവര്‍ ആഹ്വാനം ചെയ്തു.

 

Latest