Connect with us

Kozhikode

എസ് എസ് എഫ് ഗാന്ധിഗാഥ സംഘടിപ്പിച്ചു

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | ഇന്ത്യ;പ്രതീക്ഷയുടെ പുതുപുലരിയിലേക്ക് എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ഗാഥ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ പറമ്പത്തിന്റെ അധ്യക്ഷതയിൽ കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ വെച്ച് നടന്ന പരിപാടി എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

മുഹമ്മദലി കിനാലൂര്‍ ഗാന്ധി പ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമര രംഗത്ത് ഗാന്ധിജി ഉയർത്തിപ്പിടിച്ച ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത, മാനവ സൗഹൃദം എന്നീ മൂല്യങ്ങൾ കൈമുതലാക്കി രാജ്യം മുന്നോട്ടു പോകണമെന്നും മുഴുവൻ ജനങ്ങൾക്കും പകർന്നു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന കാവ്യസംവാദത്തില്‍ അശ്‌റഫ് ശഹബാസ് ചളിക്കോട്, മുബശിര്‍ സുറൈജി കൈപ്പുറം, മുഹമ്മദ് മിദ്‌ലാജ് തച്ചംപൊയില്‍ സംബന്ധിച്ചു. ഹാഫിള് മുജീബ് സുറൈജി സ്വാഗതവും അബ്ദുൽ ഹക്കീം സിദ്ധീഖി നന്ദിയും പറഞ്ഞു.