Connect with us

National

എസ് എസ് എഫ് നാഷണൽ ക്യാമ്പസ് ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു

ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കാസർകോട്: എസ് എസ് എഫ് ദേശീയ കാമ്പസ് നേതൃസംഗമം കാസർകോട് മുഹിമ്മാത്ത് ക്യാമ്പസിൽ നടന്നു. രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.
എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. സഫർ ഇഖ്ബാൽ ജമ്മു കശ്മീർ, അഫ്സൽ റഷാദ് ഖുതുബി, ഡോ. നൂറുദ്ധീൻ റാസി, ഡോ. ശിറിൻ, ഡോ. അബൂബക്കർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
എസ് എസ് എഫ് കേരള സംഘടിപ്പിച്ച പ്രൊഫ്സമ്മറ്റ് പ്രതിനിധികളായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പ്രൊഫ്സമ്മിറ്റിൻ്റെ ഭാഗമായി കേരളത്തിലെത്തിയത്.
 കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള പര്യടനവും ഇവർക്കായി സംവിധാനിച്ചിട്ടുണ്ട്.
---- facebook comment plugin here -----

Latest