Connect with us

sahityotsav 2023

എസ് എസ് എഫ് പത്തനംതിട്ട ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

പത്തനംതിട്ട | എസ് എസ് എഫ് 30ാമത് എഡിഷന്‍ ജില്ലാ സാഹിത്യോത്സവ് പത്തനംതിട്ടയില്‍ സമാപിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. യുവ സാഹിത്യകാരന്‍ അല്‍വാരിസ് മുഹമ്മദ് ജൗഹരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അന്‍സാര്‍ ജൗഹരി അധ്യക്ഷത വഹിച്ചു.

കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അശ്റഫ് ഹാജി അലങ്കാര്‍ മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. അബ്ദുല്‍ ഖാദര്‍ അഹ്മദ്, റിജിന്‍ ഷാ കോന്നി, സലാഹുദ്ദീന്‍ മദനി, ഇസ്മാഈല്‍, എ പി മുഹമ്മദ് അശ്ഹര്‍, സയ്യിദ് ബാ ഫഖ്‌റുദ്ദീന്‍ ബുഖാരി, അദ്‌നാന്‍ സുധീര്‍ വഴിമുക്ക്, അനസ് പൂവാലം പറമ്പില്‍ സംസാരിച്ചു.

ബ്ലോക്ക്, യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളിലെ സാഹിത്യോത്സവ് മത്സരങ്ങള്‍ക്ക് ശേഷമാണ് ജില്ലാ സാഹിത്യോത്സവ് നടന്നത്.

Latest