Connect with us

sahityolsav 22

എസ് എസ് എഫ് പത്തനംതിട്ട ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോന്നി | രണ്ട് ദിവസമായി കോന്നിയില്‍ നടന്ന എസ് എസ് എഫ് 29ാം എഡിഷന്‍ പത്തനംതിട്ട ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ വിനോദ് ഇളകൊള്ളൂര്‍ മുഖ്യാതിഥിയായിരുന്നു.

വിജയികള്‍ക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അശ്റഫ് ഹാജി അലങ്കാര്‍ സമ്മാനദാനം നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശാഫി മഹ്‌ളരി മുഖ്യ പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അന്‍സര്‍ ജൗഹരി അധ്യക്ഷത വഹിച്ചു.

സയ്യിദ് ബാ ഫഖ്‌റുദ്ദീന്‍ ബുഖാരി, എ പി മുഹമ്മദ് അശ്ഹര്‍, മുഹമ്മദ് റിജിന്‍ ഷാ കോന്നി, സജീബ് അരുവാപ്പുലം, സുധീര്‍ വഴിമുക്ക്, സ്വലാഹുദ്ദീന്‍ മദനി, അദിനാന്‍, നിസാമുദ്ദീന്‍ നിരണം, മഹമ്മദ് കോന്നി, മുനീര്‍ ജൗഹരി, അബ്ദുല്‍ ഫത്താഹ് സംസാരിച്ചു.