Connect with us

Education

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അനാസ്ഥകൾക്കെതിരെ എസ് എസ് എഫ് പെൻ സ്ട്രൈക്ക് പ്രതിഷേധ സമരം തിങ്കളാഴ്ച

സര്‍വകലാശാലക്കെതിരെ പ്രതീകാത്മകമായി പേന ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.

Published

|

Last Updated

തേഞ്ഞിപ്പാലം | പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ എസ് എസ് എഫ് നടത്തുന്ന പെന്‍സ്‌ട്രൈക്ക് സമരം തിങ്കളാഴ്ച നടക്കും.  കൊവിഡ് കാലത്തും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ പ്രതീകാത്മകമായി പേന ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വിവിധ പഠന വകുപ്പുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ആയിരത്തിലധികം വിദ്യാര്‍ഥികള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്തെ സമരത്തിന്റെ ഭാഗമാകും.

സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളിലെ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകള്‍ക്ക് മുന്‍പിലും സമാനമായ രീതിയില്‍ സമരങ്ങളുണ്ടാകും. പ്ലക്കാര്‍ഡുകള്‍ ഉയർത്തിയും അവകാശ പത്രിക വായിച്ചും വിദ്യാർഥികൾ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കും. വിദ്യാര്‍ഥികള്‍ നിരന്തരം പ്രയാസങ്ങൾ അറിയിച്ചിട്ടും യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണങ്ങളോ പരിഹാരങ്ങളോ ലഭ്യമാക്കാത്ത പശ്ചാത്തലത്തിലാണ് സമര പരിപാടികളിലേക്ക് എസ് എസ് എഫ് നീങ്ങുന്നത്.

ഉദ്യോഗസ്ഥ അനാസ്ഥയും  കെടുകാര്യസ്ഥതയും കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന അവസ്ഥയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുംവരെ സമരം തുടരാനാണ് സംഘടന തീരുമാനിച്ചിട്ടുളളത്. എസ് എസ് എഫ് സംസ്ഥാന സിന്‍ഡിക്കേറ്റ് സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Latest