Connect with us

Kozhikode

എസ് എസ് എഫ് പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവ്; കൂരാച്ചുണ്ട് ജേതാക്കള്‍

546 പോയിന്റുകളുമായി ചെറുവണ്ണൂര്‍, 417 പോയിന്റുകളുമായി പേരാമ്പ്ര ഈസ്റ്റ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനക്കാരായി.

Published

|

Last Updated

കൂരാച്ചുണ്ട്| മുപ്പത്തി ഒന്നാമത് എസ് എസ് എഫ് പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അത്തിയോടി മുനവ്വിറുല്‍ ഇസ്ലാം മദ്റസ അങ്കണത്തില്‍ നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ 603 പോയിന്റുകള്‍ സ്വന്തമാക്കി ആതിഥേയരായ കൂരാച്ചുണ്ട് സെക്ടര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 546 പോയിന്റുകളുമായി ചെറുവണ്ണൂര്‍, 417 പോയിന്റുകളുമായി പേരാമ്പ്ര ഈസ്റ്റ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനക്കാരായി.

മറ്റു സെക്ടറുകളുടെ പോയിന്റ് നില- പേരാമ്പ്ര വെസ്റ്റ് 265,നൊച്ചാട് 233, നടുവണ്ണൂര്‍ 173, മേപ്പയ്യൂര്‍ 169 എന്നിങ്ങനെയാണ്. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് അംജദിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമത്തില്‍ എസ് പി എച്ച് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് പേരാമ്പ്ര സോണ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല സഖാഫി കോച്ചേരി ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ ഫിനാന്‍സ് സെക്രട്ടറി ശംസുദ്ധീന്‍ സഅദി അനുമോദന പ്രഭാഷണം നടത്തുകയും, ഡിവിഷന്‍ പ്രസിഡന്റ് മിസ്അബ് സുറൈജി വളൂര്‍ ജേതാക്കളെ പ്രഖ്യാപിക്കുകയും ചെയ്തു.

മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റുകള്‍ നേടി പേരാമ്പ്ര ഈസ്റ്റ് സെക്ടറിലെ സിനാന്‍, അമന്‍ യഥാക്രമം സര്‍ഗ്ഗ പ്രതിഭ, കലാ പ്രതിഭ പട്ടങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൂരാച്ചുണ്ടിന് എസ് പി എച് തങ്ങള്‍, കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി എന്നിവര്‍ ചേര്‍ന്ന് ട്രോഫി നല്‍കി. രണ്ടാം സ്ഥാനം നേടിയ ചെറുവണ്ണൂരിന് ഇബ്റാഹീം ഹാജി തയ്യുള്ളതില്‍, അബ്ദുല്‍ റഷീദ് അംജദി എന്നിവരും മൂന്നാം സ്ഥാനക്കാരായ പേരാമ്പ്ര ഈസ്റ്റിന് യൂസുഫ് മുസ്ലിയാര്‍, ലത്തീഫ് വാളൂര്‍ എന്നിവരും ട്രോഫി കൈമാറി.

2025 ഡിവിഷന്‍ സാഹിത്യോത്സവിന് വേദിയാവുന്ന ചെറുവണ്ണൂരിന് ഡിവിഷന്‍, സ്വാഗത സംഘം നേതാക്കള്‍ ചേര്‍ന്ന് പതാക കൈമാറി. മനോഹരമായ സാഹിത്യോത്സവ് വേദികള്‍ രൂപകല്‍പ്പന ചെയ്ത അന്‍ഷിഫ്, അന്‍ഷാദ് സഹോദരങ്ങളെയും, സാഹിത്യോത്സവ് പ്രമേയത്തെ അധികരിച്ച് പൊതുജനങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ അടിക്കുറിപ്പ് ജേതാക്കളെയും വേദിയില്‍ ആദരിച്ചു. പരിപാടിയില്‍ ശംസുദ്ധീന്‍ നിസാമി, ലത്തീഫ് വാളൂര്‍, ജുനൈദ് സഖാഫി മൂരികുത്തി, അബ്ദുല്‍ മജീദ് പുള്ളുപറമ്പില്‍, ഇബ്റാഹീം മാളിക്കണ്ടി, മൊയ്തു താഴത്തില്ലത്ത്, സി കെ കുഞ്ഞബ്ദുല്ല, മൊയ്തു ഓടക്കയ്യില്‍, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, അജ്‌നാസ് സഅദി, നൗഷാദ് മുസ്ലിയാര്‍, പി കെ അബ്ദുല്‍ അസീസ്, അജ്മല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഹസീബ് കൂരാച്ചുണ്ട് സ്വാഗതവും, ഷബീര്‍ കക്കാട് നന്ദിയും പറഞ്ഞു.

 

 

Latest