Kerala
എസ് എസ് എഫ് പ്രൊഫ്സമ്മിറ്റ് കോൺഫറൻസിന് കൊലത്ത് പ്രൗഢമായ തുടക്കം
എക്സലൻസി ലോഞ്ച്, മാസ്റ്ററി ചേംബർ, ഇന്നൊവേഷൻ നെക്സസ്, സിനർജി സ്റ്റുഡിയോ, ഇമ്പാക്ട് അലീന എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേദികളിലും ഒമ്നിവേഴ്സ് എന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിലുമാണ് സെഷനുകൾ ക്രമീകരിച്ചിട്ടുള്ളത്.

പ്രൊഫ്സമ്മിറ്റിലേക്ക് എത്തിയ ആദ്യ സംഘമായ ടി കെ എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളെ സ്വാഗതസംഘം ഭാരവാഹികൾ ചേർന്ന് സ്വീകരിക്കുന്നു
കൊല്ലം | എസ് എസ് എഫ് സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഗ്ലോബൽ കോൺഫറൻസ് ആയ പ്രൊഫ് സമ്മിറ്റിന് കൊല്ലത്ത് പ്രൗഢമായ തുടക്കം. ആശ്രാമം എസ് എൻ കൾച്ചറൽ സെൻ്ററിലാണ് പതിനാറാമത് എഡിഷൻ പ്രൊഫഷണൽ സ്റ്റുഡൻസ് ഗ്ലോബൽ കോൺഫറൻസ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രൊഫ് സമ്മിറ്റിൽ ആറ് വേദികളിലായി 56 സെഷനുകൾ നടക്കും.
എക്സലൻസി ലോഞ്ച്, മാസ്റ്ററി ചേംബർ, ഇന്നൊവേഷൻ നെക്സസ്, സിനർജി സ്റ്റുഡിയോ, ഇമ്പാക്ട് അലീന എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേദികളിലും ഒമ്നിവേഴ്സ് എന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിലുമാണ് സെഷനുകൾ ക്രമീകരിച്ചിട്ടുള്ളത്.
വേദി ഒന്ന് എക്സലൻസി ലോഞ്ചിൽ സാമൂഹിക പ്രതിബദ്ധത, നേതൃപാടവം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സെഷനുകളാണ് നടക്കുക. മാസ്റ്ററി ചേംബർ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം വേദിയിൽ വിദ്യാഭ്യാസം കരിയർ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകൾ ഉണ്ടാകും. സാംസ്കാരിക ചിന്ത വ്യവഹാരങ്ങൾ ചർച്ചക്കെടുക്കുന്ന സെഷനുകളാണ് മൂന്നാം വേദിയായ ഇന്നൊവേഷൻ നക്സസിൽ നടക്കുക.
പുതിയകാലത്ത് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട മതപരമായ നിയമങ്ങളെ നാലാമത്തെ വേദിയായ സിനർജി സ്റ്റുഡിയോ ചർച്ചക്കെടുക്കും. അഞ്ചാമത്തെ വേദിയായ ഇമ്പാക്ട് അരീനയിൽ സൂഫി മേഖലയുമായി ബന്ധപ്പെട്ട സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. അഞ്ച് വേദികൾക്ക് പുറമെ ഒംനിവേഴ്സ് എന്ന് നാമകരണം ചെയ്തിട്ടുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം പൊതുവായ സെഷനുകൾക്ക് വേദിയാകും.
പ്രൊഫ്സമ്മിറ്റിനോടനുബന്ധിച്ച് കരിയർ എക്സ്പോയും പുസ്തകോത്സവവും നടക്കുന്നുണ്ട്.