Connect with us

Kasargod

എസ് എസ് എഫ് പ്രൊഫ്സമ്മിറ്റ്; പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിന് തുടക്കമായി

'ഡയഗ്നോസ് വാല്യൂസ് ഡിസൈൻ എതിക്സ്'എന്ന ആശയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സെഷനുകൾക്ക് അക്കാദമിക് വിദഗ്ധർ, പ്രൊഫഷനലുകൾ, ചിന്തകർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകും.

Published

|

Last Updated

കാസർഗോഡ് | എസ്എസ്എഫ് കേരള സംഘടിപ്പിക്കുന്ന പ്രൊഫ്സമ്മിറ്റ് പതിമൂന്നാമത് പതിപ്പിന് കാസർഗോഡ് മുഹിമ്മാതിൽ തുടക്കമായി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നായി നാലായിരത്തോളം പ്രൊഫഷണൽ വിദ്യാർഥികൾ സംബന്ധിക്കും.

‘ഡയഗ്നോസ് വാല്യൂസ് ഡിസൈൻ എതിക്സ്’എന്ന ആശയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സെഷനുകൾക്ക് അക്കാദമിക് വിദഗ്ധർ, പ്രൊഫഷനലുകൾ, ചിന്തകർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകും. പ്രൊഫഷണൽ വിദ്യാർത്ഥികളുടെ കരിയർ സാധ്യതകളെ ആസ്പദമാക്കി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കരിയർ ക്ലിനിക്ക്, ഐപിബി ഒരുക്കുന്ന ബുക്ഫെയർ തുടങ്ങിയവയും നഗരിയിൽ സംവിധാനിച്ചിട്ടുണ്ട്.

സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, പ്രമുഖ അക്കാദമിക് വിദഗ്ധനും ആക്ടിവിസ്റ്റുമായ രാം പുനിയാനി തുടങ്ങിയവർ പ്രൊഫ്സമ്മിറ്റിന്റെ ഭാഗമാകും.

Latest