Connect with us

Kozhikode

എസ് എസ് എഫ് സ്റ്റുഡന്‍സ് കൗണ്‍സിലുകള്‍ക്ക് തുടക്കമായി

കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈ. പ്രസിഡന്റ് എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട്  | കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് എസ് എഫ്) സ്റ്റുഡന്റസ് കൗണ്‍സിലുകള്‍ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. കൊടുവള്ളി ഡിവിഷനിലെ അമ്പലക്കണ്ടി യൂണിറ്റില്‍ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടന യോഗത്തില്‍
സെക്ടര്‍ പ്രസിഡന്റ് മുബഷിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈ. പ്രസിഡന്റ് എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ശരീഫ് താത്തൂര്‍ പൊയില്‍ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാഷിദ് സഖാഫി പൂനൂര്‍, എസ് വൈ എസ് സോണ്‍ സെക്രട്ടറി ഇസ്ഹാഖ് മാസ്റ്റര്‍ അമ്പലക്കണ്ടി, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി മുര്‍തള ഫഹീം അലിന്തറ, റഊഫ് കൊടുവള്ളി സംബന്ധിച്ചു.

പുതിയ ഭാരവാഹികളായി മുഹമ്മദ് ജവാദ് (പ്രസിഡന്റ്), മുന്‍സിര്‍ (ജനറല്‍ സെക്രട്ടറി) മുഹമ്മദ് ഫാരിസ് (ഫിനാന്‍സ് സെക്രട്ടറി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, മുഹമ്മദ് സിനാന്‍, ഹംദാന്‍, അബ്ദുല്‍ റാസിഖ്, മുഹമ്മദ് റാസിഖ്, അന്‍ശിദ്, മുഹമ്മദ് ആദില്‍ എന്നിവരെ സെക്രട്ടറിമാരായും കൗണ്‍സില്‍ തിരഞ്ഞെടുത്തു.
ഫാബിന്‍, റാസി, അമാന്‍ എന്നിവരെ സെക്രട്ടേറിയറ്റ് മെംബര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു

 

Latest