Connect with us

Kerala

എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സെന്‍സോറിയം നാളെ ആരംഭിക്കും

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും

Published

|

Last Updated

എടപ്പാള്‍ |എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെന്‍സോറിയത്തിന്റെ നാലാം എഡിഷന്‍ ഏപ്രില്‍ 19, 20, 21 തീയതികളില്‍ എടപ്പാള്‍ പന്താവൂര്‍ ഇര്‍ഷാദില്‍ നടക്കും. ജ്ഞാന പര്യവേക്ഷണത്തിന്റെ പുതിയ ചിന്തകള്‍ രൂപീകരിക്കുകയും പുതിയ ഗവേഷണാത്മക മുന്നേറ്റങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍സോറിയം സംഘടിപ്പിക്കുന്നത്.

കേരളത്തിലെ ദഅവ കാമ്പസുകളില്‍ നിന്നും സെലക്ഷന്‍ പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് വിദ്യാര്‍ത്ഥികളാണ് പ്രതിനിധികള്‍. തസവുഫ് പ്രമേയമാക്കി നടത്തുന്ന ഈ വര്‍ഷത്തെ സെന്‍സോറിയം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തില്‍ തസവുഫ് തര്‍ബിയത്ത്, ത്വരീഖത്ത്, മതം ലളിതമാണ്, കേരളീയ ഉലമാഇന്റെ ജീവിത നിലപാടുകള്‍, ഹദ്ദാദ് (റ) ജീവിതം ദര്‍ശനം തുടങ്ങി ഇരുപതിലധികം വിഷയങ്ങള്‍ അടിസ്ഥാനമാക്കി പഠനങ്ങളും ചര്‍ച്ചകളും നടക്കും.

സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, സി. മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, ബഷീര്‍ ഫൈസി വെണ്ണക്കോട്, ആറ്റുപുറം അലി ബാഖവി, അബ്ദുള്ള അഹ്സനി ചെങ്ങാനി,മുഹിയിദ്ധീന്‍ സഅദി കൊട്ടുക്കര, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, റാശിദ് ബുഖാരി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, നിസാമുദ്ദീന്‍ ഫാളിലി കൊല്ലം തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

സെന്‍സോറിയത്തിന്റെ ഭാഗമായി ഹിദായത്തുല്‍ അദ്കിയ, മിന്‍ഹാജുല്‍ ആബിദീന്‍ എന്നീ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിച്ച നോളേജ് ടെസ്റ്റിന്റെ സംസ്ഥാന മത്സരവും ഇര്‍ഷാദില്‍ വെച്ച് നടക്കും