ssf
എസ് എസ് എഫ് തർതീൽ ഹോളി ഖുർആൻ പ്രിമിയോ ഗ്രാൻഡ് ഫിനാലെ ജൂൺ 12ന്
മൂന്ന് വിഭാഗങ്ങളിലായി ഇരുന്നൂറിലധികം പ്രതിഭകൾ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കും.
കട്ടക്ക് | ഖുർആൻ പഠനത്തെയും പാരായണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരമായ തർതീൽ ഹോളി ഖുർആൻ പ്രിമിയോയുടെ ഗ്രാൻഡ് ഫിനാലെ ഒഡീഷയിലെ കട്ടക്കിൽ ജൂൺ 12ന് നടക്കും. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ വ്യത്യസ്ത തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവരാണ് ദേശീയ മത്സരത്തിനെത്തുന്നത്. മൂന്ന് വിഭാഗങ്ങളിലായി ഇരുന്നൂറിലധികം പ്രതിഭകൾ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കും.
ഖുർആൻ പാരായണ മത്സരം, ഹിഫ്ള്, ക്വിസ്, ഖുർആൻ ചരിത്ര പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ. ഉദ്ഘാടന സമ്മേളനം എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമിയുടെ അധ്യക്ഷതയിൽ മൗലാന മുഹമ്മദ് ഹനീഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്യും.
എസ് എസ് എഫ് സെക്രട്ടറിമാരായ ശരീഫ് നിസാമി, ഖാസി വസീമുദ്ധീൻ, മുഈനുദ്ദീൻ ത്രിപുര, ഖമർ സഖാഫി സംസാരിക്കും.
സമാപന സമ്മേളനം എസ് എസ് എഫ് സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹിയുടെ അധ്യക്ഷതയിൽ മൗലാന അസ്ഗർ അലി മിസ്ബാഹി ഉദ്ഘാടനം ചെയ്യും. ഡോ. ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നിർവഹിക്കും. സുഹൈറുദ്ദീൻ നൂറാനി, സിയാഉർറഹ്മാൻ റസ്‌വി സംസാരിക്കും.