Connect with us

ssf

എസ് എസ് എഫ് 'ഹൃദയമാണെന്റെ നബി (സ)' സ്നേഹ സമ്മേളനം സംഘടിപ്പിക്കും

ജില്ലാ ഉദ്ഘാടനം നാളെ വേങ്ങര ചേറൂർ സെക്ടറിൽ

Published

|

Last Updated

കോട്ടക്കൽ | ‘തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടക്കുന്ന മിലാദ് കാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല 93 സെക്ടർ കേന്ദ്രങ്ങളിൽ സ്നേഹ സമ്മേളനം സംഘടിപ്പിക്കും.

സമ്മേളനത്തിന്റെ ജില്ലാ ഉദ്ഘാടനം നാളെ വേങ്ങര ചേറൂർ സെക്ടറിൽ ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി പ്രഭാഷണം നടത്തും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖാരി, ജന. സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ സംസാരിക്കും.

വൈകിട്ട് 3.30 മുതൽ മുതൽ രാത്രി ഒമ്പത് വരെയാണ് പരിപാടി. പ്രവർത്തക ക്യാമ്പിനു ശേഷം രാത്രി മദ്ഹുർറസൂൽ പ്രഭാഷണം നടക്കും. പരിപാടികളുടെ വിജയത്തിനായി ഓരോ സെക്ടറിലും പ്രാദേശിക സ്വാഗത സംഘങ്ങൾ രൂപവത്കരിച്ചു.

Latest