Connect with us

environment day

എസ് എസ് എഫ് അഞ്ച് കേന്ദ്രങ്ങളിൽ പരിസ്ഥിതി സംരക്ഷണവലയം തീർക്കും

പി സുന്ദരരാജ് കാമ്പയിൻ ഉദ്ഘാനം ചെയ്തു.

Published

|

Last Updated

എടരിക്കോട് | ലോക പരിസ്ഥിതി വാരാചരണത്തിനോടാനുബന്ധിച്ച് എസ് എസ് എഫ് പരിസ്ഥിതി സാക്ഷരത സാമയികം മലപ്പുറം വെസ്റ്റ് ജില്ലയിൽ ആരംഭിച്ചു. പരിസ്ഥിതി കൂട്ടായ്മ മലപ്പുറം ജില്ല ചെയർമാനും ചാലിയാർ, പ്ലാച്ചിമട സമരസംഘാടകനുമായ  പി സുന്ദരരാജ് കാമ്പയിൻ ഉദ്ഘാനം ചെയ്തു. പരിസ്ഥിതിയെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ വർഷത്തെ പരിസ്ഥിതി സാക്ഷരതാ സാമയികത്തിന്റെ ലക്ഷ്യം.

പരിസ്ഥിതി ദിനത്തിൽ പ്രവർത്തകർ പരസ്പരം വീടുകളിൽ ചെന്ന് ഫലവൃക്ഷങ്ങൾ സമ്മാനമായി നട്ടുപിടിപ്പിക്കുന്ന ‘ഇക്കോ ഗിഫ്റ്റ് ‘പദ്ധതി തുടക്കം കുറിക്കും. പരിസ്ഥിതി സംരക്ഷണ ആശയങ്ങൾ ഉയർത്തി വീടുകളിൽ ‘ഗ്രീൻ നോട്ട് ‘വിതരണം ചെയ്യും. വെള്ളിയാഴ്ച എല്ലാ മസ്ജിദുകളിലും ഗ്രീൻ നസ്വീഹ എന്ന പരിസ്ഥിതി സന്ദേശ പ്രഭാഷണമുണ്ടാകും.

ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ വിദ്യാർഥികൾ ഭൂമിയുടെ മാതൃകയിൽ സ്ഥാപിച്ച നിർമിതിക്ക് ചുറ്റും വലയം ചെയ്ത് ‘ഞങ്ങൾ ഈ ഭൂമിയെ സംരക്ഷിക്കും’ എന്ന തലവാചകത്തിൽ പ്രതിജ്ഞ ചെയ്യും. 817 യൂണിറ്റുകളിൽ ഫലവൃക്ഷത്തൈ നടല്‍, 11 ഡിവിഷനുകളുടെ നേതൃത്യത്തിൽ ഗ്രീൻ വിസിറ്റ്, ജില്ലാ തലത്തിൽ സെമിനാർ തുടങ്ങിയ വ്യത്യസ്ത  പ്രവർത്തനങ്ങൾ കാമ്പയിനിൻ്റെ ഭാഗമായി നടക്കും.