sslc
എസ് എസ് എൽ സി: അബുദബി മോഡൽ സ്കൂളിന് 100 ശതമാനം
ഇവരിൽ 34 പേരും അബുദബി മോഡൽ സ്കൂൾ വിദ്യാർഥികളാണ്.
അബുദബി | എസ് എസ് എൽ സി പരീക്ഷയിൽ അബുദബി മോഡൽ സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 136 വിദ്യാർഥികളിൽ എല്ലാവരും പാസായതായി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഖാദർ മാസ്റ്റർ അറിയിച്ചു. 34 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോൾ 15 വിദ്യാർഥികൾക്ക് ഒൻപത് വിഷയത്തിൽ എ പ്ലസും ഒരു വിഷയത്തിൽ എയും ലഭിച്ചു.
യു എ ഇയിലെ ഒമ്പത് സ്‌കൂളുകളിൽ നിന്നും പരീക്ഷ എഴുതിയ 571 വിദ്യാർഥികളിൽ 561 പേർ ഉപരിപഠനത്തിന് അർഹത നേടി. 88 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. ഇവരിൽ 34 പേരും അബുദബി മോഡൽ സ്കൂൾ വിദ്യാർഥികളാണ്.
---- facebook comment plugin here -----