Connect with us

Kerala

എസ്എസ്എല്‍സി പരീക്ഷ: ഇന്‍വിജിലേറ്ററില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

പരീക്ഷാ ഹാളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം ഉണ്ട്.

Published

|

Last Updated

തൃശൂര്‍ |എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്‍വിജിലേറ്ററായി എത്തിയ അധ്യാപികയില്‍ നിന്നും മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാല്‍ഡിയന്‍ സിലിയന്‍ സ്‌കൂളിലാണ് സംഭവം. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഇന്‍വിജിലേറ്ററെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കി.

പരീക്ഷാ ഹാളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം ഉണ്ട്. ഇത് ലംഘിച്ചതിനെ തുടര്‍ന്ന് അധ്യാപികയ്ക്കും സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

Latest