Connect with us

Education Notification

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് മൂന്നിന്; ഹയര്‍ സെക്കന്‍ഡറി ആറിന്

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ. ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷ മാര്‍ച്ച് ആറ് മുതല്‍ 29 വരെ. രണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ.

Published

|

Last Updated

തിരുവനന്തപുരം | ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ. രാവിലെ 9.30നാണ് പരീക്ഷകള്‍ തുടങ്ങുക. ഫെബ്രുവരി 17ന് തുടങ്ങി 21ന് അവസാനിക്കുന്ന രൂപത്തിലാണ് മോഡല്‍ പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്.

ഐ ടി മോഡല്‍ പരീക്ഷ 2025 ജനുവരി 20 മുതല്‍ 30 വരെയുള്ള തീയതികളിലും പൊതു പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയുള്ള തീയതികളിലും നടത്തും.

മേയ് മാസം മൂന്നാം ആഴ്ചയ്ക്കു മുമ്പ് ഫലപ്രഖ്യാപനമുണ്ടാവും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഹയര്‍ സെക്കന്‍ഡറി
2025 ലെ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള ഒമ്പത് ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയും നടക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ തിയറി പരീക്ഷ 2025 മാര്‍ച്ച് ആറിന് തുടങ്ങി മാര്‍ച്ച് 29ന് അവസാനിക്കും. രണ്ടാം വര്‍ഷ തിയറി പരീക്ഷ 2025 മാര്‍ച്ച് മൂന്നിന് തുടങ്ങി 26ന് അവസാനിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമായിരിക്കും.

രണ്ടാം വര്‍ഷ എന്‍ എസ് ക്യു എഫ് വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ 2025 ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെയാണ്. രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ 2025 ജനുവരി 22 ന് ആരംഭിച്ച് ഫെബ്രുവരി 14ന് അവസാനിക്കും.

എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാമ്പുകള്‍
2025 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി പൂര്‍ത്തീകരിയ്ക്കും. മൂല്യനിര്‍ണയ ക്യാമ്പുകള്‍ 2025 ഏപ്രില്‍ എട്ടിന് ആരംഭിച്ച് 28ന് അവസാനിക്കും.

 

---- facebook comment plugin here -----

Latest