Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് എട്ടിന്

എച്ച് എസ് ഇ, വി എച്ച് എസ് ഇ ഫലം മെയ് ഒമ്പതിന്.

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. എച്ച് എസ് ഇ, വി എച്ച് എസ് ഇ ഫലം മെയ് ഒമ്പതിനും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുമ്പാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം.

4,27,105 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇതില്‍ 2,17,525 പേര്‍ ആണ്‍കുട്ടികളും 2,09,580 പേര്‍ പെണ്‍കുട്ടികളുമാണ്.

സംസ്ഥാനത്താകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളിലായാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.

 

Latest