Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷാഫലം ജൂണ്‍ 15 നകം; മൂല്യനിര്‍ണയം ഈ മാസം 12 മുതല്‍ 27 വരെ

മൂല്യനിര്‍ണയത്തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി.

Published

|

Last Updated

തിരുവനനന്തപുരം | എസ് എസ് എല്‍ സി പരീക്ഷാഫലം അടുത്ത മാസം 15 നകമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യനിര്‍ണയം ഈ മാസം 12 മുതല്‍ 27 വരെയാണ്. മൂല്യനിര്‍ണയത്തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

എയിഡഡ് മേഖല പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രധാന ധാരയാണ്. അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. എയിഡഡ് വിദ്യാലയങ്ങളുടെ നീതിയുക്തവും നിയമപരവുമായ ആവശ്യങ്ങളോട് ചില ഉദ്യോഗസ്ഥര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പരാതികള്‍ കൃത്യമായി പരിശോധിക്കും. നിയമപരവും ന്യായവുമായ ആവശ്യങ്ങളും അപേക്ഷകളും സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഓഫീസുകളിലെ ഫയല്‍ നീക്കം സംബന്ധിച്ച് കൃത്യമായ പരിശോധന ഉണ്ടാകും. ഇക്കാര്യത്തില്‍ വിജിലന്‍സ് കാര്യക്ഷമമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest