Connect with us

Educational News

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഈ മാസം 15 ന്

പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് results.kerala.nic.in അല്ലെങ്കില്‍ kerala.gov.in. വഴി ഫലമറിയാം.

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി പരീക്ഷാ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് results.kerala.nic.in അല്ലെങ്കില്‍ kerala.gov.in. വഴി ഫലമറിയാം. മുന്‍ വര്‍ഷങ്ങളിലേത് പോലെ രാവിലെ ഒമ്പതോടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ നടന്നത്. 4,27,407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി പരീക്ഷയെഴുതിയത്. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും 31,332 വിദ്യാര്‍ഥികള്‍ വി എച്ച് എസ് ഇ പരീക്ഷയും എഴുതി.

 

Latest