Connect with us

sslc examination

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

2,971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2,971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ. 25 ന് പരീക്ഷ അവസാനിക്കും. ടി എച്ച് എസ് എല്‍ സി, ആര്‍ട് എച്ച് എസ് എസ് പരീക്ഷകള്‍ക്കും ഇന്ന് തുടക്കമാകും.
പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.  എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ആശംസകള്‍ നേര്‍ന്നു.

 

Latest