Connect with us

sslc plus two exam

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31മുതല്‍

പ്ലസ്ടു പരീക്ഷ മാര്‍ച്ച് 30ന് ആരംഭിക്കും

Published

|

Last Updated

കാഞ്ഞങ്ങാട് | സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 29വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണ്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22രേയും നടക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25വരെ നടക്കും.

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തി. ഒമ്പത് ലക്ഷത്തോളം കുട്ടികള്‍ പതുതായി അഡ്മിഷനെടുത്തു. സംസ്ഥാനത്ത് പ്ലസ്ടുവിന് അധിക ബാച്ച് അനുവദിച്ചതോടെ ആവശ്യത്തിന് സീറ്റുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ യൂണിഫോം ജന്‍ഡ്രല്‍ ന്യൂടല്‍ ആകണമെന്നത് നാടിന്റെ ആവശ്യമാണ്. സര്‍ക്കാറിന് ഇതില്‍ പിടിവാശിയില്ലെന്നും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നിന്നും മന്ത്രി പറഞ്ഞു. ബോയ്‌സ്, ഗേള്‍സ് സ്‌കൂള്‍ മിക്‌സഡാക്കുന്നതില്‍ തെറ്റില്ല. അതത് പി ടി എകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

 

 

Latest