Connect with us

Educational News

എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം

വൈകുന്നേരം നാല് മുതൽ ഫലം നേരിട്ട് ലഭ്യമാകും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  വൈകുന്നേരം നാല് മുതൽ ഫലം നേരിട്ട് ലഭ്യമാകും.

വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.44 ശതമാനം വര്‍ധനയുണ്ട്. 68,604 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 4,17,864 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍-99.94. വയനാട്ടിലാണ് ഏറ്റവും കുറവ്-98.4. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്-4,856. എയ്ഡഡ് സ്‌കൂളുകളില്‍ 1,291 എണ്ണം നൂറു ശതമാനം വിജയം നേടി. നൂറുമേനി കൊയ്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 439 ആണ്.

കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് നാടുകളിലുമായി 2960 സെന്ററുകളിൽ 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഗള്‍ഫ് സെന്ററുകളില്‍ 528 പേര്‍ പരീക്ഷ എഴുതിയതില്‍ 504 പേര്‍ വിജയിച്ചു. ലക്ഷദ്വീപില്‍ 288 പേര്‍ പരീക്ഷ എഴുതിയതില്‍ 253 പേര്‍ വിജയിച്ചു. പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളില്‍ 100 ശതമാനം വിജയം.

റെഗുലര്‍ വിദ്യാര്‍ഥികളുടെ സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍ 14 വരെ നടക്കും. ജൂണ്‍ അവസാനം ഫലം പ്രഖ്യാപിക്കും. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ഈമാസം 20 മുതല്‍ 24 വരെ നല്‍കാം. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കാന്‍ ശ്രമം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. ഉപരി പഠനത്തിന് 4,65,141 സീറ്റുകളുണ്ടാകും.

1,38,086 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചത്. 24,422 പേര്‍ ഗ്രേസ് മാര്‍ക്കിലൂടെ ഫുള്‍ എ പ്ലസ് നേടി. റെഗുലര്‍ വിദ്യാര്‍ഥികളുടെ സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍ 14 വരെ നടക്കും. ജൂണ്‍ അവസാനം ഫലം പ്രഖ്യാപിക്കും. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള സൂക്ഷ്മപരിശോധന അപേക്ഷ ഈമാസം 20 മുതല്‍ 24 വരെ നല്‍കാം. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ അഞ്ചിന് ആരംഭിക്കാന്‍ ശ്രമം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപ്പിലും ww.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും.

എസ് എസ് എൽ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.inലും ടി എച്ച് എസ് എൽ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.inലും ടി എച്ച് എസ് എൽ സി ഫലം http://thslcexam.kerala.gov.inലും എ എച്ച് എസ് എൽ സി ഫലം http://ahslcexam.kerala.gov.inലും ലഭിക്കും.

 

 

 

Latest