Kerala
എസ് എസ് എൽ സി ഫലം ഇന്ന്
പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും

തിരുവനന്തപുരം | എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ടി എച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി പരീക്ഷാ ഫലവും പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in വെബ്‌സൈറ്റുകളിലും പി ആർ ഡി ലൈവ് മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി വിഭാഗങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഫലം കാത്തിരിക്കുന്ന സ്‌കൂൾ പി കെ എം എം എച്ച് എസ് എടരിക്കോടാണ്. 2,085 വിദ്യാർഥികളാണ് എടരിക്കോട് സ്‌കൂളിൽ നിന്ന് പരീക്ഷ എഴുതിയത്.