Connect with us

Kerala

എസ് എസ് എൽ സി പരീക്ഷാ രീതി മാറുന്നു; അടുത്ത വർഷം മുതൽ പേപ്പർ മിനിമം ഏർപ്പെടുത്തും

എല്ലാ വിഷയത്തിലും മിനിമം മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കുകയുള്ളൂ.

Published

|

Last Updated

തിരുവനന്തപുരം | അടുത്ത വർഷം മുതൽ എസ് എസ് എൽ സി പരീക്ഷാ രീതിയിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. എഴുത്ത് പരീക്ഷയിൽ പേപ്പർ മിനിമം ഏർപ്പെടുത്തും. എല്ലാ വിഷയത്തിലും മിനിമം മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കുകയുള്ളൂ.

40 മാർക്കിന്റെ വിഷയത്തിൽ 12 മാർക്ക് മിനിമം വേണം. 80 മാർക്കിന്റെ വിഷയത്തിൽ 24 മാർക്കായിരിക്കും മിനിമം. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും എസ് എസ് എൽ സി ഫലപ്രഖ്യാപനം നടത്തവെ മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

എസ് എസ് എൽ സി പരീക്ഷയിൽ ഇത്തവണ 99.69 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,27,153 വിദ്യാർഥികളിൽ 4,25,563 പേർ ഉപരിപഠന യോഗ്യത നേടി. 71,831 പേർക്ക് എല്ലാ വിഷയത്തിലും എ+ ലഭിച്ചു.