Kerala
അഗളി ഗവ. എല്‍പി സ്‌കൂള്‍ വളപ്പില്‍ പുലിയെ കണ്ടതായി ജീവനക്കാര്‍; പരിശോധനയില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്‌കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു.

പാലക്കാട്|അട്ടപ്പാടി അഗളി ഗവ. എല്‍പി സ്‌കൂള്‍ വളപ്പില്‍ പുലിയെ കണ്ടെന്ന് സ്‌കൂളിലെ പാചക തൊഴിലാളികള്‍. ഇന്ന് രാവിലെ എട്ട് മണിക്കാണ് തൊഴിലാളികള്‍ പുലിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ പിടിഎ ഭാരവാഹികളെ വിവരം അറിയിച്ചു. ശേഷം നടത്തിയ പരിശോധനയില്‍ പ്രീ- പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പാര്‍ക്കില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ ആണിത്. പുലിയെ കണ്ടെന്ന വിവരം അറിഞ്ഞതോടെ കുട്ടികളും രക്ഷിതാക്കളും ഭീതിയിലാണ്.
സ്‌കൂളിന് പുറകില്‍ കാടാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്‌കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ വനം വകുപ്പ് ഉടന്‍ പുലിയെ പിടികൂടണമെന്ന് പിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----