Kerala
പിറന്നാള്‍ സന്ദേശത്തിന് പിണറായിക്ക് സ്റ്റാലിന്റെ മറുപടി; 'ഫാസിസ്റ്റ് ശക്തികളെ അകറ്റി നിര്‍ത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം'
മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മലയാളത്തിലായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം
തിരുവനന്തപുരം | തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിന്‍. എം കെ സ്റ്റാലിന്റെ ജന്മദിനമായ ഇന്ന് ജന്മദിനാശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിണറായിയുടെ ട്വീറ്റിനായിരുന്നു സ്റ്റാലിന്റെ ഫാസിസ്റ്റ് വിരുദ്ധ ആഹ്വാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മലയാളത്തിലായിരുന്നു സ്റ്റാലിന്‍ പ്രതികരണം. ‘കേരള- തമിഴ്‌നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും നമ്മുടെ മാതൃഭാഷകളുടെയും സംരക്ഷണത്തില്‍ നിങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കി. നിങ്ങള്‍ക്ക് സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു’ വെന്നായിരുന്നു പിണറായി വിജയന്‍ ട്വീറ്റ് ചെയ്തത്.
ഇതിന് മറുപടിയായി ‘ആശംസകള്‍ക്ക് നന്ദി സഖാവെ, തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം’ എന്ന് സ്റ്റാലിന്‍ അസ്സൽ മലയാളത്തിൽ റിട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിയെ കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശശി തരൂരും ഉൾപ്പെടെ രാഷ്ട്രീയ പ്രമുഖർ പലരും സ്റ്റാലിന് ജന്മദിനാശംസ നേര്‍ന്ന് ട്വീറ്ററിലെത്തി,