National
തൈര് പാക്കറ്റുകള്‍ ഹിന്ദിയില്‍ ലേബല്‍ ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത് സ്റ്റാലിന്‍
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്തണമെന്നു അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
ചെന്നൈ| തൈര് പാക്കറ്റുകളില്‍ ‘ദാഹി’ എന്ന് ലേബല്‍ ചെയ്യാനുള്ള ഫുഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി എഫ്എസ്എസ്എഐയുടെ തീരുമാനത്തെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കൂടാതെ പാക്കേജിംഗില്‍ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന്റെ ആവശ്യകതയെന്താണ്. ഒരു തൈര് പാക്കറ്റിന് പോലും ഹിന്ദിയില്‍ ലേബല്‍ ചെയ്യാന്‍ ഞങ്ങളെ വരെ പ്രേരിപ്പിക്കുന്നു. നമ്മുടെ മാതൃഭാഷകളോടുള്ള ഇത്തരം ധിക്കാരപരമായ നിലപാടുകളെക്കുറിച്ച് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
ആളുകളുടെ വികാരങ്ങളെ മാനിക്കുണം. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
---- facebook comment plugin here -----