Connect with us

mk stalin

രാജ്യത്തെ രക്ഷിക്കാന്‍ കേരളവും തമിഴ്‌നാടും ഇരട്ടക്കുഴല്‍ത്തോക്ക് പോലെ യോജിക്കണമെന്ന് സ്റ്റാലിന്‍

മലയാളികളും തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്.

Published

|

Last Updated

ചെന്നെെ | ഭരണഘടനാവിപത്ത് നേരിടുന്ന നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ കേരളവും തമിഴ്‌നാടും ഇരട്ടക്കുഴല്‍ത്തോക്ക് പോലെ യോജിച്ച് പോരാടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേരള മീഡിയ അക്കാദമി ചെന്നൈയില്‍ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളികളും തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്. സമത്വത്തെ എതിര്‍ക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദര്‍ശം. വിദേശ രാജ്യം ഇന്ത്യ ആക്രമിച്ചപ്പോള്‍ വീടിരുന്നാല്‍ മാത്രമേ ഓട് മാറ്റാന്‍ കഴിയൂ എന്ന് അണ്ണാദുരൈ പറഞ്ഞിരുന്നു. അതിന് സമാനമാണ് ഇന്നത്തെ അവസ്ഥ.

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷവും അടിസ്ഥാന സംവിധാനവും തകര്‍ക്കപ്പെടുകയാണ്. മതനിരപേക്ഷതയും സാമൂഹ്യനീതിയും അപകടത്തിലാണ്. ഇന്ത്യയെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ പങ്കുവഹിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍ രചിച്ച ദി ചെയ്ഞ്ചിങ് മീഡിയാസ്‌കേപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനവും മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറിനെ കുറിച്ചുള്ള അണ്‍മീഡിയേറ്റഡ് എന്ന ഡോക്യുഫിക്ഷന്റെ പ്രദര്‍ശന ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യ പ്രതി മുന്‍ സംസ്ഥാന വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രി എം എ ബേബി ഏറ്റുവാങ്ങി.

Latest