Connect with us

National

റഷ്യയോടുള്ള നിലപാട്; ജി 7 ഉച്ചകോടിക്ക് ഇന്ത്യയെ ക്ഷണിച്ചേക്കില്ല

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിഥിയായി ക്ഷണിക്കണമോയെന്ന് ജര്‍മനി ചര്‍ച്ച ചെയ്യുകയാണ്

Published

|

Last Updated

ബര്‍ലിന്‍ |  ജൂണില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് ഇന്ത്യയെ ക്ഷണിച്ചേക്കില്ല. യുക്രൈന്‍ ആക്രമണത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് വിലക്കിന് വഴിയൊരുങ്ങുന്നത്. നേരത്തെ ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിഥിയായി ക്ഷണിക്കണമോയെന്ന് ജര്‍മനി ചര്‍ച്ച ചെയ്യുകയാണ്. യുക്രൈയിന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇതുവരെ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് ജര്‍മനി അടക്കമുള്ള രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

ബവേറിയയില്‍ നടക്കുന്ന മീറ്റിംഗില്‍ സെനഗല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവയെ അതിഥികളായി ഉള്‍പ്പെടുത്താന്‍ ജര്‍മനി ഏകദേശം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തയാറാക്കിയ പട്ടികയില്‍ ഇന്ത്യയുണ്ടായിരുന്നുവെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ജര്‍മന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്നു റഷ്യയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന 50ല്‍ അധികം രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു. റഷ്യക്കെതിരായ ഉപരോധത്തിലും ഇന്ത്യ പങ്കുചേര്‍ന്നിട്ടില്ല.

റഷ്യന്‍ ആയുധങ്ങള്‍ വാങ്ങന്നതിലും ഇന്ത്യ മുന്‍നിരയിലാണ്. പാക്കിസ്ഥാന്‍, ചൈന എന്നിവടങ്ങളില്‍നിന്നുള്ള ഭീഷണിയെ ചെറുക്കാന്‍ അത് അനിവാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

 

Latest