Connect with us

Saudi Arabia

സത്യത്തിൻ്റെ പാതയിൽ അടിയുറച്ചു നിൽക്കുക : പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ

ഹൃസ്വ സന്ദർശനത്തിന് സഊദിയിൽ എത്തിയ പൊന്മള ഉസ്താദിന്  ജിദ്ദയിൽ  സ്വീകരണം നൽകി

Published

|

Last Updated

ജിദ്ദ|  ജീവിത വഴിത്താരയിൽ  എന്ത് തരം പ്രതിസന്ധികളും പ്രലോഭനങ്ങളും ഉണ്ടായാലും സത്യത്തിൻ്റെ പാതയിൽ തന്നെ വിശ്വാസികൾ അടിയുറച്ചു നിൽക്കണമെന്നും സത്യത്തിന്  മാത്രമേ അന്തിമവിജയം ഉണ്ടാവുകയുള്ളൂ എന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ പറഞ്ഞു.

വർധിച്ച് വരുന്ന മൂല്യച്യുതിക്ക് കാരണം പ്രലോഭനങ്ങളാണെന്നും ഒരുതരത്തിലുള്ള പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ  മാനുഷിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി.

സത്യം ഒളിച്ചു വെക്കേണ്ടതല്ലെന്നും പ്രകടിപ്പിക്കേണ്ടതാണെന്നും മഞ്ചേരി ജാമിഅ ഹികമിയ്യ ജനറൽ സെക്രട്ടറി കൂടിയായ പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ കൂട്ടിച്ചേർത്തു.

ഐ സി എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റിയും  ജാമിഅ ഹികമിയ്യ ജിദ്ദ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സംഗമത്തിൽ പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃസ്വ സന്ദർശനാർഥം സഊദിയിൽ എത്തിയ അദ്ദേഹം മദീന സിയാറത്തും ഉംറയും നിർവഹിച്ച ശേഷമാണ്  ജിദ്ദയിൽ  എത്തിയത്.

സ്വീകരണ യോഗത്തിൽ ഐ സി എഫ് ജിദ്ദ സെൻട്രൽ പ്രസിഡണ്ട് ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ ഉദ്ഘാടനം ചെയ്തു. ഐ സി എഫ്, ആർ എസ് സി നേതാക്കളായ അബ്ദുർറഹ്മാൻ മളാഹിരി, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുൽ നാസർ അൻവരി, മൊയ്‌ദീൻ കുട്ടി സഖാഫി യൂണിവേഴ്സിറ്റി, മുഹമ്മദ് അൻവരി കൊമ്പം, യഹ്‌യ ഖലീൽ നൂറാനി, മുഹ്‌സിൻ സഖാഫി, മുഹ്‌യുദ്ദീൻ അഹ്‌സനി പയ്യന്നൂർ, നൗഫൽ എറണാകുളം, സാദിഖ് ചാലിയാർ, ജാബിർ നഈമി തുടങ്ങിയവർ സംബന്ധിച്ചു.

സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest