Connect with us

From the print

മതനിരപേക്ഷ റിപബ്ലിക്കിനായി നിലകൊള്ളുക: കാന്തപുരം

രാജ്യത്ത് ഐക്യവും സമാധാനവും ക്ഷേമവും വികസനവും സാധ്യമാകണമെങ്കിൽ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യൻ ജനതയെന്ന അഖണ്ഡതയോടെ ഒന്നിച്ചുനിന്നേ മതിയാവൂ

Published

|

Last Updated

കോഴിക്കോട് | എക്കാലവും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് റിപബ്ലിക് ദിനമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, പരമാധികാരം എന്നീ മഹനീയ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാവണം നമ്മുടെ പൗരജീവിതം. രാജ്യത്ത് ഐക്യവും സമാധാനവും ക്ഷേമവും വികസനവും സാധ്യമാകണമെങ്കിൽ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യൻ ജനതയെന്ന അഖണ്ഡതയോടെ ഒന്നിച്ചുനിന്നേ മതിയാവൂ.

ഭരണഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള ആദ്യപടി. ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഭരണാധികാരികളും പൗരസമൂഹവും തയ്യാറാകണമെന്നും അദ്ദേഹം റിപബ്ലിക്ദിന സന്ദേശത്തിൽ പറഞ്ഞു.

Latest