Connect with us

ICF

ഭരണഘടന സംരക്ഷിക്കാൻ ഒറ്റക്കെട്ടാവുക: ടി എൻ പ്രതാപൻ

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സന്ദേശ പ്രഭാഷണം നടത്തി.

Published

|

Last Updated

ദോഹ |  ഇന്ത്യയുടെ ഭരണഘടനയാണ് രാജ്യത്തെ പൗരന്മാരുടെ കാവലെന്നും അത്  സംരക്ഷിക്കാൻ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എം പി പറഞ്ഞു. സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രമേയത്തിൽ ഐ സി എഫ് ഖത്വർ നടത്തിയ ദേശസ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ സംഗമത്തിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സന്ദേശ പ്രഭാഷണം നടത്തി.

അഹമദ്‌ സഖാഫി പേരാമ്പ്ര അധ്യക്ഷനായിരുന്നു. ഐ സി എഫ് നാഷനൽ പ്രസിഡന്റ് പറവണ്ണ അബ്ദുർറസാഖ് മുസ്‌ലിയാർ, ഡോ.ബശീർ പുത്തൂപാടം, ഉമർ കുണ്ടുതോട്, സാജിദ് മാട്ടൂൽ, നൗഫൽ ലത്വീഫി സംസാരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മദ്റസ വിദ്യാർഥികൾക്കായി നടത്തിയ ഫ്ലാഗ് ഡ്രോയിംഗ്, മാപ് ഡ്രോയിംഗ്, ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. മദ്റസ വിദ്യാർഥികളുടെ കലാ പരിപാടികളും കലാലയം സാംസകാരിക വേദിയുടെ ദേശഭക്തി ഗാനങ്ങളും സംഗമത്തെ ആസ്വാദ്യമാക്കി.

Latest