Connect with us

National

ഏക്നാഥ് ഷിൻഡെയേ വിമർശിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കാംറയ്ക്ക് മുൻകൂർ ജാമ്യം

കോമഡി ഷോയിൽ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു കുനാൽ പറഞ്ഞെന്നാണ് ആരോപണം

Published

|

Last Updated

ചെന്നൈ | സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കാംറയ്ക്ക് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ കാംറ ജാമ്യ ബോണ്ട് സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

ഒരു സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരെ അദ്ദേഹം നടത്തിയ പരാമർശമാണ് വിവാമദായത്. ഷോയിൽ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു കുനാൽ പറഞ്ഞെന്നാണ് ആരോപണം. ഇതേ തുടർന്ന് കുനാലിനെതിരെ ശിവസേന പ്രവർത്തകർ രംഗത്ത് വരികയും പിന്നീട് പോലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് ഒഴിവാക്കാനായി കാംറ മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

പരാമർശങ്ങൾ അപകീർത്തികരവും പ്രകോപനപരവുമാണെന്ന് ആരോപിച്ച് ശിവസേന വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. അദ്ദേഹത്തിന്റെ ഷോ റെക്കോർഡ ചെയ്ത മുംബൈയിലെ ഹോട്ടലിന് നേരെയും ആക്രമണമുണ്ടായി.

കാംറയുടെ പ്രസ്താവനകൾ വ്യക്തിഹത്യപരവും സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ സാധ്യതയുള്ളതുമാണെന്നാണ് ശിവസേനയുടെ വാദം. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമായാണ് കാംറ തൻ്റെ പ്രകടനം നടത്തിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിക്കുന്നു.

Latest