ലോകായുക്തയെ വെറും നോക്കുകുത്തിയാക്കുന്ന ഓർഡിനൻസ്, എല്ലാ ജനായത്ത ഭരണ സംവിധാനത്തിനും ആവശ്യമായ ഭരണ ഘടന വിഭാവനം ചെയ്യുന്ന ‘ ബാലൻസ് ഓഫ് പവർ ‘ ഇല്ലായ്മ ചെയ്തു ഭരിക്കുന്നവർക്ക് സൗകര്യം പോലെ എന്തും ചെയ്യാനുള്ള അപ്രമാദിത്വ അധികാരയാർത്തിയുടെ ലക്ഷണമാണെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ പി സി സി പബ്ലിക് പോളിസി ചെർമാനായിരുന്ന ജെ എസ് അടൂർ ഫേസ്ബുക്കിൽ കുറിച്ചു. പണ്ട് പ്രതിപക്ഷത്തും ഭരണ ഹണിമൂൺ കാലത്തും പറഞ്ഞത് എല്ലാം വിഴുങ്ങി അതിനു കടക വിരുദ്ധമായ ഇരട്ടത്താപ്പ് കപട രാഷ്ട്രീയ പ്രവണതയാണ് കൂടുതൽ. ഇപ്പോൾ ലോകായുക്തയെ വെറും നോക്കുകുത്തിയാക്കാനുള്ള ഓർഡിനൻസിനു കാരണം സ്വജന പക്ഷപാതവും അഴിമതിയുമൊക്കെ തിരിഞ്ഞു കടിക്കുമോ എന്ന ഭയത്തിലാണ്. ഇരട്ടത്താപ്പ് എന്നതാണ് നയം. അതിനു കാപട്യ രാഷ്ട്രീയമെന്നും political duplicity എന്നും ഒക്കെ പറയും. അതിന്റ കാരണഭൂതനാണ് ഇപ്പോൾ ലോകായുക്തയെ ചങ്ങലക്കിട്ടു കേരളത്തിൽ അഴിമതിയും സ്വജന പക്ഷവാതവും തീർക്കും എന്ന പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
ലോകയുക്തയെ നോക്കുകുത്തിയാക്കുന്ന ഇരട്ടതാപ്പ് കപട രാഷ്ട്രീയം.
ലോകയുക്തയെകുറിച്ച് ബഹുമാനപെട്ട മുഖ്യ മന്ത്രി നേരത്തെ പറഞ്ഞത് ‘ അഴിമതിക്കെതിരെ ‘രാഷ്ട്രീയ ഇച്ഛാശക്തിയാണ് ‘ലോകയുക്ത എന്നാണ്. രണ്ട് പേജ് വർണ്ണനകൾ
ഇതാണ് ബഹുമാനപെട്ട മുഖ്യമന്ത്രി ചിന്തയിൽ എഴുതിയത്
” ഓമ്പുഡ്സ്മാനെ കുറിച്ച് സാധാരണ പറയാറുള്ള വിശേഷണം ‘ കുരക്കാൻ മാത്രം കഴിയുന്ന കാവൽ നായ ‘ എന്നതാണ്. എന്നാൽ ഓമ്പുഡ്സ്മാന്റെ കേരള പതിപ്പായ ലോകയുക്തക്കു വിപുലമായ അധികാരങ്ങൾ നിയമ പരമായി നൽകിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാൽ കടിക്കാനും കഴിയുന്ന സംവിധാനമാണ് നമ്മുടെ ലോകയുക്ത. ഭരണ നിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്‌മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണകതകൾക്കും പരിഹാരം തേടി ലോകയുക്തയെ സമീപിക്കാൻ കഴിയും “
ഈ പറഞ്ഞതിന് കടക വിരുദ്ധമാണ് ലോകയുക്തയെ വെറും നോക്കുകുത്തിയാക്കാനുള്ള ഓർഡിനൻസ്. അതു എല്ലാ ജനായത്ത ഭരണ സംവിധാനത്തിനും ആവശ്യമായ ഭരണ ഘടന വിഭാവനം ചെയ്യുന്ന ‘ ബാലൻസ് ഓഫ് പവർ ‘ ഇല്ലായ്മ ചെയ്തു ഭരിക്കുന്നവർക്ക് സൗകര്യം പോലെ എന്തും ചെയ്യാനുള്ള അപ്രമാദിത്ത അധികാരയാർത്തിയുടെ ലക്ഷണമാണ്.
പണ്ട് പ്രതിപക്ഷത്തും ഭരണ ഹണിമൂൺ കാലത്തും പറഞ്ഞത് എല്ലാം വിഴുങ്ങി അതിനു കടക വിരുദ്ധമായ ഇരട്ടതാപ്പ് കപട രാഷ്ട്രീയ പ്രവണതയാണ് കൂടുതൽ.. ഇപ്പോൾ ലോകയുക്തയെ വെറും നോക്കുകുത്തിയാക്കാനുള്ള ഓർഡിനൻസിനു കാരണം സ്വജന പക്ഷവാതവും അഴിമതിയുമൊക്കെ തിരിഞ്ഞു കടിക്കുമോ എന്ന ഭയത്തിലാണ്.
ഇരട്ടതാപ്പ് എന്നതാണ് നയം.
അതിനു കാപട്യ രാഷ്ട്രീയമെന്നും political duplicity എന്നും ഒക്കെ പറയും.
അതിന്റ കാരണഭൂതനാണ് ഇപ്പോൾ ലോകയുക്തയെ ചങ്ങലക്കിട്ടു കേരളത്തിൽ അഴിമതിയും സ്വജന പക്ഷവാതവും തീർക്കും എന്ന പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നത്. നേരത്തെ പറഞ്ഞതിന്റെ നേർ വിപരീതം.
കടത്തിൽ മുങ്ങി നിൽക്കുന്ന ഒരു സംസ്ഥാനത്തു വീണ്ടും ലക്ഷം കോടികൾ കടം വാങ്ങി
കെ റയിൽ ഓടിച്ചു കേരളത്തിൽ ‘ ഉടനടി വികസനം ‘ സ്പീഡിൽ ഇപ്പം കൊണ്ടു വരുമെന്നാണ് ന്നാണ് അവകാശവാദം.
കാരണഭൂതനും സ്തുതി ഗീതക്കാരും ശിങ്കിടി ഭരണ പാർട്ടിക്കാരും പറയുന്നത് ഒന്നും വിശ്വസിക്കാനാവാത്ത അവസ്ഥ. Trust deficit and decreasing legitimacy.